scorecardresearch
Latest News

ISL 2021/22: Mumbai City FC vs Jamshedpur FC: തുടർച്ചയായ മൂന്നാം ജയം, പോയിന്റ് നിലയിൽ ഒന്നാമതെത്തി മുംബൈ; ജംഷധ്പൂരിന് ആദ്യ തോൽവി

ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളിൽ നാലെണ്ണവും ജയിച്ച മുംബൈ 12 പോയിന്റോടെ ഒന്നാമതാണ്

ISL 2021/22: Mumbai City FC vs Jamshedpur FC: തുടർച്ചയായ മൂന്നാം ജയം, പോയിന്റ് നിലയിൽ ഒന്നാമതെത്തി മുംബൈ; ജംഷധ്പൂരിന് ആദ്യ തോൽവി

ISL 2021/22: Mumbai City FC vs Jamshedpur FC: ഇന്ത്യൻ സൂപ്പർ ലീഗിൽ വ്യാഴാഴ്ച നടന്ന മത്സരത്തിൽ ജംഷധ്പൂർ എഫ്സിക്കെതിരെ മുംബൈ സിറ്റിക്ക് ജയം. രണ്ടിനെതിരെ നാല് ഗോളിനാണ് മുംബൈ ജംഷധ്പൂരിനെ തോൽപിച്ചത്.

മത്സരത്തിന്റെ മൂന്നാം മിനുറ്റിൽ കാസിഞ്ഞോയുടെ ഗോളിലൂടെ മുംബൈ ആദ്യ ലീഡ് നേടി. 17ാം മിനുറ്റിൽ ബിബിൻ സിങ്ങിന്റെയും 24ാം മിനുറ്റിൽ ഇഗോർ അൻഡുലെയുടെയും ഗോളിലൂടെ മുംബൈ ലീഡ് ഉയർത്തി.

ആദ്യ പകുതി അവസാനിക്കുമ്പോൾ ജംഷധ് പൂരെനെതിരെ എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിലായിരുന്നു മുംബെ. രണ്ടാം പകുതിൽ 48ാം മിനുറ്റിൽ കോമൾ തതാൽ ജംഷധ്പൂരിന്റെ ആദ്യ ഗോൾ നോടി. 55ാം മിനുറ്റിൽ എലി സബിയ ജംഷധ്പൂരിന്റെ രണ്ടാം ഗോൾ നേടി.

മത്സരത്തിൻറെ 70ാം മിനുറ്റിലാണ് മുംബൈയുടെ നാലാം ഗോൾ. വൈഗോർ കറ്റാറ്റോ ആണ് മുംബൈയുടെ നാലാം ഗോൾ നേടിയത്.

ഇന്നത്തെ ജയത്തോടെ മുംബൈ 12 പോയിന്റുമായി പോയിന്റ് നിലയിൽ ഒന്നാമതെത്തി. ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളിൽ നാലെണ്ണവും ജയിച്ച മുംബൈ ഒരു മത്സരത്തിൽ പരാജയപ്പെട്ടിരുന്നു. മുംബൈയുടെ തുടർച്ചയായ മൂന്നാം ജയമാണിത്.

സീസണിൽ ജംഷധ്പൂർ ഇത് ആദ്യമായാണ് പരാജയപ്പെടുന്നത്. ആദ്യ നാല് മത്സരങ്ങളിൽ രണ്ട് തവണ ജയിച്ച ജംഷധ് പൂർ രണ്ട് തവണ സമനില വഴങ്ങുകയും ചെയ്തിരുന്നു. എട്ട് പോയിന്റോടെ പോയിന്റ് നിലയിൽ രണ്ടാമതാണ് ജംഷധ് പൂർ.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Isl 2021 22 mumbai city fc vs jamshedpur fc match result