Latest News
ധനുഷും ഐശ്വര്യയും വേർപിരിയുന്നു

ISL 2021-22-Mumbai City FC vs Hyderabad FC: മുംബൈയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപിച്ച് ഹൈദരാബാദ്

പോയിന്റ് നിലയിൽ നാലാമതാണ് മുംബൈ, ഹൈദരാബാദ് അഞ്ചാം സ്ഥാനത്താണ്

Mumbai City FC vs Hyderabad FC, Mumbai City FC vs Hyderabad FC Live, Mumbai City FC vs Hyderabad FC Score, Mumbai City FC vs Hyderabad FC Live Streaming, Mumbai City FC vs Hyderabad FC Free Live Streaming, ISL 2021, Football News, ISL Table, IE Malayalam

ISL 2021-22-Mumbai City FC vs Hyderabad FC: ഇന്ത്യൻ സൂപ്പർ ലീഗിൽ ശനിയാഴ്ച നടന്ന രണ്ടാം മത്സരത്തിൽ ഹൈദരാബാദ് എഫ്സി മുംബൈ സിറ്റി എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപിച്ചു.

മത്സരത്തിന്റെ ആറാം മിനുറ്റിൽ ആദ്യ ലീഡ് നേടിയ മുംബൈ പിന്നീട് ഹൈദരാബാദിന് മുന്നിൽ അടിപതറുകയായിരുന്നു. ആറാം മിനുറ്റിൽ അഹമ്മദ് ജഹൗഹ് ആണ് മുംബൈയുടെ ആശ്വാസ ഗോൾ നേടിയത്.

13ാം മിനുറ്റിൽ ഹൊവോ വിക്ടോർ പെനാൽറ്റിയിലൂടെ ഹൈദരാബാദിന്റെ ആദ്യ ഗോൾ നേടി. 1-1ന് സമനിലയിൽ മത്സരം ആദ്യപകുതിയിൽ പിരിഞ്ഞ ശേഷം രണ്ടാം പകുതിയിൽ 53ാം മിനുറ്റിൽ ഓഗ്ബച്ചെയുടെ ഗോളിൽ ഹൈദരാബാദ് ഒന്നിനെതിരെ രണ്ട് ഗോളിന്റെ ലീഡ് നേടി. 82ാം മിനുറ്റിൽ രോഹിത് ദാനു ഹൈദരാബാദിനായി മൂന്നാം ഗോൾ നേടി.

മുംബൈ ഹൈദരാബാദ് മത്സരത്തോടെ ഐഎസ്എല്ലിലെ രണ്ട് റൗണ്ടുകൾ പൂർത്തിയായി. രണ്ട് മത്സരങ്ങളിൽ നിന്ന് ഓരോ ജയവും തോൽവിയുമായി മൂന്ന് പോയിന്റാണ് മുംബൈക്കും ഹൈദരാബാദിനും. പോയിന്റ് നിലയിൽ നാലാമതാണ് മുംബൈ, ഹൈദരാബാദ് അഞ്ചാം സ്ഥാനത്താണ്.

Also Read: ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് എടികെ മോഹൻ ബഗാൻ

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Isl 2021 22 mumbai city fc vs hyderabad fc score updates indian super league

The moderation of comments is automated and not cleared manually by malayalam.indianexpress.com