Latest News

ISL 2021/22, Kerala Blasters vs Odisha FC: സീസണിൽ ആദ്യ ജയം സ്വന്തമാക്കി ബ്ലാസ്റ്റേഴ്സ്; ഒഡീഷയെ തോൽപിച്ചത് ഒന്നിനെതിരെ രണ്ട് ഗോളിന്

ക്കെതിരായ ജയത്തോടെ ബ്ലാസ്റ്റേഴ്സ് അഞ്ച് പോയിന്റോടെ പോയിന്റ് നിലയിൽ ആറാമതെത്തി

Kerala Blasters vs Odisha FC, Kerala Blasters vs Odisha FC Live, Kerala Blasters vs Odisha FC Live Score, Kerala Blasters vs Odisha FC Live streaming, Kerala Blasters vs Odisha FC Video, ISL, Football News, IE Malayalam
PHOTO: facebook.com/keralablasters

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) എട്ടാം സീസണിൽ ആദ്യ ജയം നേടി കേരളം. ഒഡിഷ എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് കേരളം തോൽപിച്ചത്.

ഗോൾ രഹിതമായി പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം 62ാം മിനുറ്റിൽ ആൽവരോ വസ്കെസിന്റെ ഗോളിലാണ് കേരളം ആദ്യ ലീഡ് നേടിയത്. 85ാം മിനുറ്റിൽ മലയാളി താരം പ്രശാന്ത് കേരളത്തിനായി രണ്ടാം ഗോൾ നേടി.

മത്സരത്തിന്റെ 90ാം മിനുറ്റ് വരെ കേരളം എതിരില്ലാത്ത രണ്ട് ഗോൾ എന്ന നിലയിൽ നിന്ന മത്സരത്തിൽ ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനുറ്റിലാണ് ഒഡീഷ എഫ്സി ആശ്വാസഗോൾ നേടിയത്. നിഖിൽ രാജ് മുരുകേഷ് കുമാറാണ് ഒഡീഷക്ക് വേണ്ടി അവസാന നിമിഷത്തിൽ ആശ്വാസ ഗോൾ നേടിയത്.

ആദ്യ മൂന്ന് മത്സരങ്ങൾ ഒരു തോല്‍വിയും രണ്ട് സമനിലയുമായി പൂർത്തിയാക്കിയ ശേഷമാണ് നാലാം മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടാനിറങ്ങിയത്. ആദ്യ രണ്ട് കളികളും ജയിച്ചായിരുന്നു ഒഡീഷയുടെ സീസണിലെ ആദ്യ തോൽവിയാണിത്.

ഒഡീഷക്കെതിരായ ജയത്തോടെ ബ്ലാസ്റ്റേഴ്സ് അഞ്ച് പോയിന്റോടെ പോയിന്റ് നിലയിൽ ആറാമതെത്തി. ഏഴ് പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ഒഡീഷ.

Also Read: സന്തോഷ് ട്രോഫി: പുതുച്ചേരിയെയും തോൽപിച്ചു; ഗ്രൂപ്പ് ജേതാക്കളായി കേരളംഫൈനൽ റൗണ്ടിലേക്ക്

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Isl 2021 22 kerala blasters vs odisha fc result score goals

The moderation of comments is automated and not cleared manually by malayalam.indianexpress.com