ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഒഡീഷ എഫ്‌സിയെ നേരിടും. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ ഉറച്ചാകും കൊമ്പന്മാർ ഇന്നിറങ്ങുക. 10 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.
കഴിഞ്ഞ മത്സരത്തിൽ കരുത്തരായ ഹൈദരാബാദിനെ 1-0ന് തോൽപിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ദീർഘ നാളുകൾക്ക് ശേഷം പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയത്. എന്നാൽ ഇന്നലെ നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ തകർത്ത് ജംഷഡ്പൂർ ഒന്നാം സ്ഥാനത്ത് എത്തുകയായിരുന്നു.
തുടർച്ചയായി ഒമ്പത് മത്സരങ്ങളിൽ തോൽവി അറിയാതെ കളിക്കുന്ന ബ്ലാസ്റ്റേഴ്‌സ് സീസണിലെ മുൻപത്തെ മത്സരത്തിൽ ഒഡീഷയെ 2-1ന് തകർത്ത ആത്മവിശ്വാസത്തിലായിരിക്കും ഇറങ്ങുക.
അഡ്രിയൻ ലൂണ, അൽവാരോ വാസ്ക്വേസ്, ഹോർജെ പെരേരാ ഡിയാസ്, സഹൽ അബ്ദുൽ സമദ് കൂട്ടുകെട്ടിന്‍റെ കരുത്തിൽ തന്നെ ആയിരിക്കും ഒഡീഷയ്ക്ക് എതിരെ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റം. പരുക്കേറ്റ നായകൻ ജെസ്സൽ കാർണെയ്റോ ഇല്ലാതെയാവും കൊമ്പന്മാർ ഇന്നിറങ്ങുക. അതുകൊണ്ടുതന്നെ പ്രതിരോധനിരയിൽ മാറ്റത്തിനും സാധ്യതയുണ്ട്.
Also Read: ഈസ്റ്റ് ബെംഗാളിനെതിരായ ജയം; ഒന്നാമൻമാരായി ജംഷധ്പൂർ
When will the ISL 2021/22 match between Kerala Blasters vs Odisha FC take place?- മത്സരം എപ്പോഴാണ് നടക്കുന്നത്?
കേരള ബ്ലാസ്റ്റേഴ്സും ഒഡീഷ എഫ് സിയും തമ്മിലുള്ള മത്സരം ഇന്ത്യൻ സമയം രാത്രി 7:30നാണ്.
Where will the ISL 2021/22 match between Kerala Blasters vs Odisha FC be held?- മത്സരം എവിടെയാണ് നടക്കുന്നത്?
തിലക് മൈദാന്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുന്നത്.
Where will the ISL 2021/22 match between Kerala Blasters vs Odisha FC be broadcasted?- മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?
മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്യും.
Where will the ISL 2021/22 match between Kerala Blasters vs Odisha FC be live-streamed?- മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?
മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ഹോട്ട്സ്റ്റാറിലും ജിയോ ടിവിയിലും ലഭ്യമാവും