Latest News

ISL 2021/22, Kerala Blasters vs Odisha FC Live Streaming: ബ്ലാസ്റ്റേഴ്സിന് ഇന്ന് ജയിക്കണം; മുന്നില്‍ ഉജ്വല ഫോമിലുള്ള ഒഡീഷ

ആത്മവിശ്വാസം വീണ്ടെടുത്ത് സീസണില്‍ മുന്നേറാന്‍ ബ്ലാസ്റ്റേഴ്സിന് ജയം അനിവാര്യമാണ്

Kerala Blasters, Durand Cup
Photo: Facebook/ Kerala Blasters

ഫട്ടോര്‍ഡ. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) എട്ടാം പതിപ്പില്‍ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും ഇറങ്ങും. കരുത്തരായ ഒഡീഷ എഫ് സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. രണ്ട് കളികളും ജയിച്ച ഒഡീഷ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ഒരു തോല്‍വിയും രണ്ട് സമനിലയുമായി ബ്ലാസ്റ്റേഴ്സ് എട്ടാമതും.

കരുത്തരായ ബംഗലൂരുവിനെ ആദ്യ മത്സരത്തില്‍ 3-1 ന് ആധികാരികമായാണ് ഒഡീഷ കീഴടക്കിയത്. രണ്ടാം മത്സരത്തിലാകട്ടെ ഈസ്റ്റ് ബംഗാളിനെതിരെ 6-4 ന്റെ ഉജ്വല ജയവും. മൈതാനത്ത് ഗോള്‍ മഴ പെയ്യിക്കാന്‍ കെല്‍പ്പുള്ള താരങ്ങളാല്‍ സമ്പന്നമാണ് ഒഡീഷയെന്ന് ആദ്യ മത്സരങ്ങളില്‍ നിന്ന് തന്നെ വ്യക്തം.

പതിവ് പോലെ തന്നെ മോശം തുടക്കമാണ് ഇത്തവണയും ബ്ലാസ്റ്റേഴ്സിന്. ആദ്യ കളിയില്‍ എടികെ മോഹന്‍ ബഗാനോട് തോറ്റപ്പോള്‍ രണ്ടാം മത്സരത്തില്‍ അവസരങ്ങള്‍ പാഴാക്കി സമനില ഏറ്റുവാങ്ങി. മൂന്നാം മത്സരത്തില്‍ ബംഗലൂരുവിനോട് രക്ഷപെട്ടത് ആഷിഖ് കുരുണിയന്റെ സെല്‍ഫ് ഗോളുകൊണ്ട് മാത്രം.

ഇരുടീമുകളും 16 തവണയാണ് ഏറ്റുമുട്ടിയത്. അഞ്ച് മത്സരങ്ങള്‍ ബ്ലാസ്റ്റേഴ്സ് ജയിച്ചപ്പോള്‍ നാല് തവണ ഒഡീഷയും വിജയം രുചിച്ചു. ഏഴ് മത്സരങ്ങളാണ് സമനിലയില്‍ കലാശിച്ചത്. ആത്മവിശ്വാസം വീണ്ടെടുത്ത് സീസണില്‍ മുന്നേറാന്‍ ബ്ലാസ്റ്റേഴ്സിന് ജയം അനിവാര്യമാണ്.

When will the ISL 2021/22 match between Kerala Blasters vs Odisha FC take place?- മത്സരം എപ്പോഴാണ് നടക്കുന്നത്?

കേരള ബ്ലാസ്റ്റേഴ്സും ഒഡീഷ എഫ്സിയും തമ്മിലുള്ള മത്സരം ഇന്ത്യൻ സമയം രാത്രി 7:30നാണ് മത്സരം.

Where will the ISL 2021/22 match between Kerala Blasters vs Odisha FC be held?- മത്സരം എവിടെയാണ് നടക്കുന്നത്?

തിലക് മൈദാന്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുന്നത്.

Where will the ISL 2021/22 match between Kerala Blasters vs Odisha FC be broadcasted?- മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?

മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്യും.

Where will the ISL 2021/22 match between Kerala Blasters vs Odisha FC be live-streamed?- മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?

മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ഹോട്ട്സ്റ്റാറിലും ജിയോ ടിവിയിലും ലഭ്യമാവും.

Also Read: പട്ടേലിന് പത്തരമാറ്റ്

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Isl 2021 22 kerala blasters vs odisha fc live streaming when and where to watch

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express