ISL 2021/22 Kerala Blasters vs Mumbai City FC Score-Goals-Result: ഇന്ത്യൻ സൂപ്പർ ലീഗിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയം. മുംബൈ സിറ്റി എഫ്സിയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് കേരളം പരാജയപ്പെടുത്തിയത്.
ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം കാഴ്ചവച്ച മത്സരത്തിൽ മലയാളി താരം സഹൽ അബ്ദുൽ സമദും ഒപ്പം ആൽവരോ വാസ്ക്വെസും ജോർജ് പെരേര ഡയസും ഗോൾ നേടി. മത്സരത്തിന്റെ 27ാം മിനുറ്റിൽ സഹലാണ് ആദ്യ ഗോൾ നേടിയത്.
രണ്ടാം പകുതിയിൽ 47ാം മിനുറ്റിൽ വാസ്ക്വേസ് ബ്ലാസ്റ്റേഴ്സിന് വേണ്ടി രണ്ടാം ഗോൾ നേടി. 51ാം മിനുറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഡയസ് മൂന്നാം ഗോൾ നേടി.
50ാം മിനുറ്റിൽ മോർതദ ഫാൾ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ 10 കളിക്കാരുമായാണ് മുംബൈ മത്സരത്തിന്റെ തുടർന്നുള്ള ഭാഗം കളിച്ചത്.
സീസണിൽ ബ്ലാസ്റ്റേഴ്സിന്റ രണ്ടാം ജയമാണിത്, മുംബൈയുടെ രണ്ടാം തോൽവിയും. ആറ് കളികളിൽ നിന്ന് രണ്ട് ജയവും മൂന്ന് സമനിലയും ഒരു തോൽവിയുമായി ഒമ്പത് പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
ബ്ലാസ്റ്റേഴ്സിനോട് തോറ്റെങ്കിലും ഒന്നാം സ്ഥാനത്ത് തുടരുകയാണ് മുംബൈ. ഏഴ് കളികളിൽ നിന്ന് അഞ്ച് ജയവും രണ്ട് തോൽവിയുമായി 15 പോയിന്റാണ് മുംബൈക്ക്.