scorecardresearch

Latest News

തിലക് മൈദാനില്‍ തേരോട്ടം തുടരാന്‍ ബ്ലാസ്റ്റേഴ്സ്; എതിരാളികള്‍ മുംബൈ

സീസണില്‍ ആദ്യ തവണ മുംബൈയെ നേരിട്ടപ്പോള്‍ എതിരില്ലാത്ത മൂന്ന് ഗോളിന്റെ തകര്‍പ്പന്‍ ജയമായിരുന്നു മഞ്ഞപ്പട സ്വന്തമാക്കിയത്

ISL, Kerala Blasters
കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പരിശീലനത്തിനിടെ Photo: Facebook/ Kerala Blasters

കടങ്ങളെല്ലാം വീട്ടി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് കുതിക്കുകയാണ്. സീസണിലെ 12-ാം മത്സരത്തിലേക്ക് കടക്കുമ്പോള്‍ പോയിന്റ് പട്ടികയുടെ തലപ്പത്താണ് മഞ്ഞപ്പട. ഇത്തവണ എതിരാളികള്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സിയാണ്. മുംബൈയാകട്ടെ പട്ടികയില്‍ നാലാമതും.

നിലവിലെ ഫോം പരിഗണിക്കുകയാണെങ്കില്‍ ബ്ലാസ്റ്റേഴ്സിന് തന്നെയാണ് മുന്‍തൂക്കം. തുടര്‍ച്ചയായ 10 മത്സരങ്ങള്‍ തോല്‍വിയറിയാതെ മുന്നേറിക്കഴിഞ്ഞു. സീസണില്‍ ആദ്യ തവണ മുംബൈയെ നേരിട്ടപ്പോള്‍ എതിരില്ലാത്ത മൂന്ന് ഗോളിന്റെ തകര്‍പ്പന്‍ ജയമായിരുന്നു മഞ്ഞപ്പട സ്വന്തമാക്കിയത്.

മുന്നേറ്റ നിരയില്‍ ആല്‍വാരൊ വാസ്ക്വസ്, പെരെയ്ര ഡയാസ് സഖ്യമാണ് കരുത്ത്. മധ്യനിരയില്‍ അഡ്രിയാന്‍ ലൂണ എന്ന മാന്ത്രികന്റെ മികവ് ഓരോ മത്സരത്തിലും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഒപ്പം മലയാളി താരം സഹലും. പരിചയസമ്പത്തും യുവത്വവും ചേര്‍ന്ന പ്രതിരോധ നിരയും ശക്തമാണ്.

മുംബൈയ്ക്ക് വിജയ വഴിയിലേക്ക് തിരിച്ചെത്തേണ്ടത് സുപ്രധാനമാണ്. ബ്ലാസ്റ്റേഴ്സിനോട് തോല്‍വി വഴങ്ങിയതിന് ശേഷം മുംബൈ വിജയം രുചിച്ചിട്ടില്ല. മൂന്ന് തോല്‍വിയും രണ്ട് സമനിലയും മാത്രമാണ് നേടാനായത്. അതുകൊണ്ട് തന്നെ തിരിച്ചടിക്കാനുള്ള അവസരമാണ് ചാമ്പ്യന്മാര്‍ക്ക് മുന്നിലുള്ളത്.

When will the ISL 2021/22 match between Kerala Blasters vs Mumbai City FC take place?- മത്സരം എപ്പോഴാണ് നടക്കുന്നത്?

കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റിയും തമ്മിലുള്ള മത്സരം ഇന്ത്യൻ സമയം രാത്രി 7:30നാണ് മത്സരം.

Where will the ISL 2021/22 match between Kerala Blasters vs Mumbai City FC be held?- മത്സരം എവിടെയാണ് നടക്കുന്നത്?

തിലക് മൈദാന്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുന്നത്.

Where will the ISL 2021/22 match between Kerala Blasters vs Mumbai City FC be broadcasted?- മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?

മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്യും.

Where will the ISL 2021/22 match between Kerala Blasters vs Mumbai City FC be live-streamed?- മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?

മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ഹോട്ട്സ്റ്റാറിലും ജിയോ ടിവിയിലും ലഭ്യമാവും.

Also Read: കോഹ്ലിയുടെ തീരുമാനം വ്യക്തിപരം, ബിസിസിഐ അതിനെ ബഹുമാനിക്കുന്നു: സൗരവ് ഗാംഗുലി

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Isl 2021 22 kerala blasters vs mumbai city fc live streaming when and where to watch