ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) എട്ടാം പതിപ്പിൽ തുടർച്ചയായ രണ്ട് ജയങ്ങൾക്ക് പിറകെ മൂന്നാം ജയം തേടിയിറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സിന് സമനിലകൊണ്ട് തൃപ്തിപ്പെട്ടു. ജംഷധ് പൂർ എഫ്സിക്കെതിരായ മത്സരം 1-1ന് സമനിലയിൽ അവസാനിച്ചു.
14ാം മിനുറ്റിൽ ഗ്രെഗ് സ്റ്റുവാർട്ടിന്റെ ഗോളിൽ ജംഷധ്പൂരാണ് ആദ്യ ലീഡ് നേടിയത്. 27ാം മിനുറ്റിൽ മലയാളി താരം സഹൽ അബ്ദുൽ സമദിന്റെ ഗോളിൽ കേരളം സമനില പിടിച്ചു.
ഇന്നത്തെ സമനിലയോടെ സീസണിലെ ഏഴ് മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നോട്ട് പോവാൻ കേരളത്തിന് കഴിഞ്ഞു. പോയിന്റ് നിലയിൽ ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തും ജംഷധ്പൂർ രണ്ടാം സ്ഥാനത്തുമെത്തി.
എട്ട് മത്സരങ്ങൾ പൂർത്തിയാക്കിയ ഇരു ടീമുകൾക്കും മൂന്ന് ജയവും നാല് സമനിലയും ഒരു തോൽവിയുമായി 13 പോയിന്റ്ണ്.