Latest News

ഹാട്രിക്ക് വിജയം തേടി കൊമ്പന്മാര്‍; ഇന്ന് ജംഷധ്പൂരിനെതിരെ

ജയിക്കാനായാല്‍ ബ്ലാസ്റ്റേഴ്സിന് പോയിന്റ് പട്ടികയുടെ തലപ്പത്തെത്താന്‍ സാധിക്കും

ISL, Kerala Blasters
ഫയൽ ചിത്രം | Photo: Facebook/ Kerala Blasters

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) എട്ടാം പതിപ്പില്‍ ഹാട്രിക്ക് വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും. ജംഷധ്പൂരാണ് എതിരാളികള്‍. പോയിന്റിന്റേയും വിജയ പരാജയങ്ങളുടേയും കാര്യത്തില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. എന്നാല്‍ ഗോള്‍ വ്യത്യാസത്തില്‍ പട്ടികയില്‍ ജംഷധ്പൂര്‍ മൂന്നാമതും ബ്ലാസ്റ്റേഴ്സ് നാലാമതുമാണ്.

തോല്‍വിയറിയാതെയുള്ള ആറ് കളികള്‍. കരുത്തരായ മുംബൈ സിറ്റിക്കും ചെന്നൈയിനുമെതിരെ തകര്‍പ്പന്‍ ജയം. ജംഷധ്പൂരിനെതിരെ ഇറങ്ങുന്ന ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം വര്‍ധിക്കാന്‍ ഇതിലധികം കാരണങ്ങളുടെ ആവശ്യം ഇല്ല. പെരേര ഡയാസും, ആല്‍വാരൊ വാസ്ക്വസും ചേരുന്ന മുന്നേറ്റ നിര തന്നെയാണ് കേരളത്തിന്റെ കരുത്ത്.

മധ്യനിര എത്രത്തോളം പ്രതിഭാസമ്പന്നവും ശക്തവുമാണെന്ന് പറയേണ്ടതില്ല. സീസണില്‍ മൂന്ന് ഗോളുമായി മിന്നും ഫോമിലുള്ള മലയാളി താരം സഹല്‍ അബ്ദുള്‍ സമദ്. ഒപ്പം തിരിച്ചടികള്‍ നേരിട്ട മത്സരങ്ങളിലും തല ഉയര്‍ത്തി നിന്ന അഡ്രിയാന്‍ ലൂണയും. ഏത് സാഹചര്യത്തിലും കളിയുടെ ഗതി മാറ്റി മറിക്കാന്‍ കെല്‍പ്പുള്ളവരാണ് ഇരുവരും.

മുംബൈയേയും ചെന്നൈയിനേയും ഗോളടിപ്പിക്കാതെ തടഞ്ഞു നിര്‍ത്തിയ പ്രതിരോധ നിരയാണ് സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ കരുത്ത്. ജെസല്‍ കാര്‍ണെയിറൊ, മാര്‍ക്കൊ ലെസ്കോവിച്ച്, ഹര്‍മന്‍ജോത് ഖബ്രയുമെല്ലാം ഗോള്‍വലയ്ക്ക് മുന്നിലെ തകര്‍ക്കാനാകാത്ത മതിലുകളാണ്. അതുകൊണ്ട് തന്നെ ജംഷധ്പൂരിന്റെ മുന്നേറ്റ നിരയ്ക്ക് അത് വെല്ലുവിളിയാകും.

മറുവശത്ത് ജംഷധ്പൂരാകട്ടെ ഒഡീഷയെ നാല് ഗോളിന് തകര്‍ത്തെങ്കിലും ബംഗലൂരു എഫ് സിയോട് ഗോള്‍ രഹിത സമനില വഴങ്ങിയതിന് ശേഷമാണ് ബ്ലാസ്റ്റേഴ്സിനെതിരെ എത്തുന്നത്. മഞ്ഞപ്പടയെപ്പോലെ തന്നെ പ്രതിരോധമാണ് ജംഷധ്പൂരിന്റേയും കരുത്ത്. ജയിക്കാനായാല്‍ പോയിന്റ് പട്ടികയുടെ തലപ്പത്തേക്ക് എത്താന്‍ ജംഷധ്പൂരിന് സാധിക്കും.

When will the ISL 2021/22 match between Kerala Blasters vs Jamshedpur FC take place?- മത്സരം എപ്പോഴാണ് നടക്കുന്നത്?

കേരള ബ്ലാസ്റ്റേഴ്സും ജംഷധ്പൂര്‍ എഫ് സിയും തമ്മിലുള്ള മത്സരം ഇന്ത്യൻ സമയം രാത്രി 7:30നാണ്.

Where will the ISL 2021/22 match between Kerala Blasters vs Jamshedpur FC be held?- മത്സരം എവിടെയാണ് നടക്കുന്നത്?

തിലക് മൈദാന്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുന്നത്.

Where will the ISL 2021/22 match between Kerala Blasters vs Jamshedpur FC be broadcasted?- മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?

മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്യും.

Where will the ISL 2021/22 match between Kerala Blasters vs Jamshedpur FC be live-streamed?- മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?

മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ഹോട്ട്സ്റ്റാറിലും ജിയോ ടിവിയിലും ലഭ്യമാവും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Isl 2021 22 kerala blasters vs jamshedpur fc live streaming when and where to watch

The moderation of comments is automated and not cleared manually by malayalam.indianexpress.com