ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്‌റ്റേഴ്‌സ്-ഹൈദരാബാദ് എഫ്‌സി മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചു. 42ാം മിനുറ്റിൽ ആൽവരോ വാസ്ക്വസാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേടിയത്.
പുതുവർഷത്തിലെ ആദ്യ ജയം നേടി പോയിന്റ് പട്ടികയിൽ മുന്നേറാൻ ഉറച്ചിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് ആ ലക്ഷ്യത്തിലെത്തുന്നതിൽ വിജയിക്കാൻ കഴിഞ്ഞു. പുതുവർഷത്തിലെ ആദ്യ മത്സരത്തിൽ സമനില വഴങ്ങിയാണ് ബ്ലാസ്റ്റേഴ്സും ഹൈദരാബാദും ഇന്ന് ഏറ്റുമട്ടിയത്.
പോയിന്റ് പട്ടികയിൽ കൊമ്പന്മാരെ ഒന്നാം സ്ഥാനത്ത് കാണുക എന്നത് ആരാധകരുടെ വലിയ ആഗ്രഹമായിരുന്നു. അതുകൊണ്ട് തന്നെ തലയെടുപ്പോടെ കൊമ്പന്മാർ ഒന്നാമത് എത്തിയതിൽ ആരാധകരും ആവേശത്തിലാണ്.
സീസണിൽ തോൽവിയറിയാതെ എട്ട് മത്സരങ്ങൾ പൂർത്തിയാക്കിയാണ് ഇരുടീമുകളും നേർക്കുനേർ വന്നത്. ഹൈദരാബാദിനെതിരായ ജയത്തോടെ തുടർച്ചയായ ഒമ്പത് ജയം സ്വന്തമാക്കിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്.
ഇന്നത്തെ ജയത്തോടെ 10 മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും അഞ്ച് സമനിലയും ഒരു തോൽവിയുമായി 17 പോയിന്റോടെ ബ്ലാസ്‌റ്റേഴ്‌സ് ഒന്നാമതെത്തി. അഞ്ചാം സ്ഥാനത്തുനിന്നാണ് ഹൈദരാബാദിനെതിരായ വിജയത്തിന് ശേഷം ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയത്.
ഇന്നത്തെ പരാജയത്തോടെ 10 മത്സരങ്ങളിൽ നിന്ന് നാല് ജയവും നാല് സമനിലയും രണ്ട് തോൽവിയുമായി 16 പോയിന്റെടെ ഹൈദരാബാദ് രണ്ടാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 17 പോയിന്റുമായി മുംബൈ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്. ര