Latest News

പുതുവർഷത്തിലെ ആദ്യ ജയം തേടി ബ്ലാസ്റ്റേഴ്‌സ്; എതിരാളികൾ കരുത്തരായ ഹൈദരാബാദ്

അവസാന രണ്ട്‌ കളിയിലും സമനിലയുമായാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ഇറങ്ങുന്നത്

ISL 2021, ഐഎസ്എല്‍, Kerala Blasters vs ATK Mohan Bagan, കേരള ബ്ലാസ്റ്റേഴ്സ്, Kerala Blasters vs ATK Mohan Bagan Live, Kerala Blasters vs ATK Mohan Bagan Score, Kerala Blasters vs ATK Mohan Bagan Live Streaming, ISL Live Streaming Applications, ISL News, IE Malayalam, ഐഇ മലയാളം
Photo: Twitter/ Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഹൈദരാബാദ്‌ എഫ്‌സി പോരാട്ടം. പുതുവർഷത്തിലെ ആദ്യ ജയം നേടി പോയിന്റ് പട്ടികയിൽ മുന്നേറാൻ ഉറച്ചാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. മറുവശത്ത് ഹൈദരാബാദിന്റെ ലക്ഷ്യവും അതുതന്നെ. പുതുവർഷത്തിലെ ആദ്യ മത്സരത്തിൽ സമനില വഴങ്ങിയാണ് ഇരുവരും ഇന്ന് ഏറ്റുമുട്ടുന്നത്.

സീസണിൽ തോൽവിയറിയാതെ എട്ട് മത്സരങ്ങൾ പൂർത്തിയാക്കിയാണ് ഇരുടീമുകളും നേർക്കുനേർ വരുന്നത്. ഒമ്പത് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും അഞ്ച് സമനിലയുമുള്ള ബ്ലാസ്‌റ്റേഴ്‌സ്‌ 14 പോയിന്റുമായി അഞ്ചാമതാണ്‌. ജയിച്ചാൽ ഒന്നാമതുള്ള മുംബൈ സിറ്റിക്ക്‌ ഒപ്പമെത്താം. അത്രതന്നെ മത്സരങ്ങളിൽ നിന്ന് നാല് ജയവും നാല് സമനിലയുമായി രണ്ടാമതുള്ള ഹൈദരാബാദിന്‌ കൊമ്പന്മാരെ തളച്ചാൽ ഒന്നാംസ്ഥാനത്തേക്ക്‌ കുതിക്കാം.

അവസാന രണ്ട്‌ കളിയിലും സമനിലയുമായാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ ഗോവയോട്‌ രണ്ട്‌ ഗോളിന്‌ മുന്നിട്ടുനിന്നശേഷമായിരുന്നു കൊമ്പന്മാർ സമനില വഴങ്ങിയത്‌.

ഹൈദരാബാദ് നിരയിൽ ബ്ലാസ്റ്റേഴ്സിന് വെല്ലുവിളിയാവുക മുന്നേറ്റക്കാരൻ ബർതലോമേവ് ഒഗ്ബെച്ചയാണ്. മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരമായ ഓഗ്‌ബെച്ചയെ പൂട്ടാൻ കൊമ്പന്മാരുടെ പ്രതിരോധത്തിനു സാധിച്ചാൽ ഫലം അനുകൂലമാക്കാം. മലയാളിതാരം സഹൽ അബ്‌ദുൽ സമദ്, അഡ്രിയൻ ലൂണ, അൽവാരോ വാസ്ക്വേസ്, ഹോർജെ പെരേര ഡിയാസ് കൂട്ടുകെട്ടിലാണ് കൊമ്പന്മാരുടെ പ്രതീക്ഷ.

നേർക്കുനേർ കണക്കിലും രണ്ടു കൂട്ടരും ഒപ്പത്തിനൊപ്പമാണ്. നാല് കളികളിൽ രണ്ട് വീതം ജയം ബ്ലാസ്റ്റേഴ്‌‌സും ഹൈദരാബാദും സ്വന്തമാക്കി. ഹൈദരാബാദ് ഏഴ് ഗോളടിച്ചപ്പോൾ ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചത് എട്ടെണ്ണമാണ്.

Also Read: ഗോൾ രഹിത സമനില; ഒന്നാം സ്ഥാനത്ത് മുംബൈ, അവസാന സ്ഥാനം തുടർന്ന് ഈസ്റ്റ് ബംഗാൾ

When will the ISL 2021/22 match between Kerala Blasters vs FC Goa take place?- മത്സരം എപ്പോഴാണ് നടക്കുന്നത്?

കേരള ബ്ലാസ്റ്റേഴ്സും എഫ് സി ഗോവയും തമ്മിലുള്ള മത്സരം ഇന്ത്യൻ സമയം രാത്രി 7:30നാണ്.

Where will the ISL 2021/22 match between Kerala Blasters vs FC Goa be held?- മത്സരം എവിടെയാണ് നടക്കുന്നത്?

തിലക് മൈദാന്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുന്നത്.

Where will the ISL 2021/22 match between Kerala Blasters vs FC Goa be broadcasted?- മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?

മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്യും.

Where will the ISL 2021/22 match between Kerala Blasters vs J FC Goa be live-streamed?- മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?

മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ഹോട്ട്സ്റ്റാറിലും ജിയോ ടിവിയിലും ലഭ്യമാവും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Isl 2021 22 kerala blasters vs hyderabad fc live streaming when and where to watch

The moderation of comments is automated and not cleared manually by malayalam.indianexpress.com