scorecardresearch

പോയിന്റ് പട്ടികയിൽ ഒന്നാമതാകാൻ കൊമ്പന്മാർ ഇന്നിറങ്ങുന്നു; എതിരാളികൾ ഗോവ

നിലവിൽ എട്ടു മത്സരങ്ങളിൽ നിന്നു 13 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്

പോയിന്റ് പട്ടികയിൽ ഒന്നാമതാകാൻ കൊമ്പന്മാർ ഇന്നിറങ്ങുന്നു; എതിരാളികൾ ഗോവ
കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പരിശീലനത്തിനിടെ Photo: Facebook/ Kerala Blasters

വാസ്കോ ഡ ഗാമ: പുതുവർഷത്തിലെ ആദ്യ ജയംതേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. പോയിന്റ് പട്ടികയിൽ ഏറെ പിന്നിലുള്ള എഫ്.സി ഗോവയാണ് എതിരാളികൾ. വൈകിട്ട് ഏഴരയ്ക്ക് ഗോവയിലെ തിലക് മൈതാനിലാണ് മത്സരം.

തോൽവി അറിയാതെ ഏഴ് മത്സരങ്ങൾ പൂർത്തിയാക്കിയെത്തുന്ന ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ മത്സരം ജയിക്കാനായാൽ പോയിന്റ് പട്ടികയിൽ ഒന്നാമതാകാം. നിലവിൽ എട്ടു മത്സരങ്ങളിൽ നിന്നു 13 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. അത്രയും മത്സരങ്ങളിൽ നിന്നും 16 പോയിന്റുള്ള മുംബൈ സിറ്റി എഫ്‌സിയാണ് ഇപ്പോൾ ഒന്നാമത്.

കഴിഞ്ഞ നാല് സീസണുകളിലും ഗോവയെ തോൽപിക്കാൻ കൊമ്പന്മാർക്ക് ആയിട്ടില്ല എന്നാൽ ഇത്തവണ കൊമ്പന്മാരെ തളയ്ക്കാൻ ഗോവയ്ക്ക് കഴിയില്ല എന്നാണ് ആരാധകർ വിശ്വസിക്കുന്നത്. സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനവും അതിനു കരുത്ത് നൽകുന്നതാണ്.

ജീക്സൺ സിങ്ങും പുയിറ്റിയയും ചേർന്ന മധ്യനിരയുടെ പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ മത്സരങ്ങളിൽ നിർണായകമായത്. സഹൽ അബ്ദുൽ സമദിന്റെ ഫോമും ബ്ലാസ്റ്റേഴ്സിന് വിജയ പ്രതീക്ഷ നൽകുന്നതാണ്.

കഴിഞ്ഞ മത്സരങ്ങളിലെ മികവ് ആവർത്തിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിയുമെന്നാണ് കോച്ച് ഇവാൻ വുക്കുമനോവിച്ചിന്റെ പ്രതീക്ഷ. എല്ലാ മത്സരങ്ങളെയും ഫൈനലായി കണ്ടാണ് ബ്ലാസ്റ്റേഴ്‌സ് കളത്തിൽ ഇറങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Also Read: രണ്ടിനെതിരെ നാല് ഗോൾ; സീസണിലെ രണ്ടാം ജയവുമായി ബംഗളൂരു

When will the ISL 2021/22 match between Kerala Blasters vs FC Goa take place?- മത്സരം എപ്പോഴാണ് നടക്കുന്നത്?

കേരള ബ്ലാസ്റ്റേഴ്സും എഫ് സി ഗോവയും തമ്മിലുള്ള മത്സരം ഇന്ത്യൻ സമയം രാത്രി 7:30നാണ്.

Where will the ISL 2021/22 match between Kerala Blasters vs FC Goa be held?- മത്സരം എവിടെയാണ് നടക്കുന്നത്?

തിലക് മൈദാന്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുന്നത്.

Where will the ISL 2021/22 match between Kerala Blasters vs FC Goa be broadcasted?- മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?

മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്യും.

Where will the ISL 2021/22 match between Kerala Blasters vs J FC Goa be live-streamed?- മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?

മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ഹോട്ട്സ്റ്റാറിലും ജിയോ ടിവിയിലും ലഭ്യമാവും.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Isl 2021 22 kerala blasters vs fc goa live streaming when and where to watch