scorecardresearch
Latest News

ISL 2021/22, Kerala Blasters vs East Bengal- രണ്ടാം ജയം നേടാനാവാതെ ബ്ലാസ്റ്റേഴ്സ്; ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ മൂന്നാം സമനില

അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു തോൽവിയും മൂന്ന് സമനിലയുമായി ആറ് പോയിന്റോടെ പോയിന്റ് നിലയിൽ ഏഴാമതാണ് ബ്ലാസ്റ്റേഴ്സ്

Kerala Blasters vs East Bengal, Kerala Blasters vs East Bengal Score, Kerala Blasters vs East Bengal Live Streaming, Kerala Blasters vs East Bengal Where to watch, Kerala Blasters vs East Bengal News, Kerala Blasters vs East Bengal Latest, IE Malayalam

ISL 2021/22, Kerala Blasters vs East Bengal Result, Score, Goals: ഫട്ടോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) എട്ടാം പതിപ്പില്‍ രണ്ടാം ജയം ലക്ഷ്യമിട്ട് ഇറങ്ങിയെങ്കിലും സമനില കൊണ്ട് തൃപ്തിപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ്. എതിരാളികളായ ഈസ്റ്റ് ബംഗാളിനോട് ബ്ലാസ്റ്റേഴ്സ് 1-1ന് സമനില വഴങ്ങി.

മത്സരത്തിന്റെ ആദ്യ പകുതിയിലാണ് ഇരു ടീമുകളും ഗോൾ നേടിയത്. 37ാം മിനുറ്റിൽ തോമിസ്ലാവ് മെർസേലയുടെ ഗോളിൽ ഈസ്റ്റ് ബംഗാൾ ആദ്യ ലീഡ് നേടി. 44ാം മിനുറ്റിൽ ആൽവരോ വാസ്ക്വെസ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ മടക്കി.

ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം സമനിലയാണ് ഇത്. ഇതോടെ അഞ്ച് കളികളിൽ നിന്ന് ഒരു ജയവും ഒരു തോൽവിയും മൂന്ന് സമനിലയുമായി ആറ് പോയിന്റോടെ പോയിന്റ് നിലയിൽ ഏഴാമതാണ് ബ്ലാസ്റ്റേഴ്സ്.

ആറ് മത്സരങ്ങളിൽ നിന്ന് മൂന്ന് സമനിലയും മൂന്ന് തോൽവിയുമായി മൂന്ന് പോയിന്റോടെ ഏറ്റവും പിറകിൽ 11ാം സ്ഥാനത്താണ് ഈസ്റ്റ് ബംഗാൾ.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Isl 2021 22 kerala blasters vs east bengal score result goals