ഫട്ടോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) എട്ടാം പതിപ്പില്‍ രണ്ടാം ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് നാളെ ഇറങ്ങും. ഈസ്റ്റ് ബംഗാളാണ് എതിരാളികള്‍. രാത്രി ഏഴരയ്ക്ക് തിലക് മൈദാന്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.
ഒരു തോല്‍വിക്കും രണ്ട് ജയത്തിനും ശേഷം മിന്നും ഫോമിലുള്ള ഒഡീഷയ്ക്കെതിരെ നേടിയ ഉജ്വല ജയത്തിന്റെ ആത്മവിശ്വാസത്തിലായിരിക്കും കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുക. ഒഡീഷയ്ക്കെതിരെ ആക്രമണ ഫുട്ബോള്‍ സ്വീകരിച്ച ബ്ലാസ്റ്റേഴ്സിന് ഫലം ആദ്യ ജയമായിരുന്നു. വിജയ ഫോര്‍മുല മാറ്റമില്ലാതെ തന്നെ പരിശീലകന്‍ തുടരുമെന്ന് പ്രതീക്ഷിക്കാം.
മറുവശത്ത് സീസണില്‍ ഇതുവരെ ഒരു ജയം പോലും സ്വന്തമാക്കാന്‍ ഈസ്റ്റ് ബംഗാളിനായിട്ടില്ല. കഴിഞ്ഞ മത്സരത്തില്‍ ഗോവയോട് 4-3 ന് തോറ്റെങ്കിലും മികച്ച പോരാട്ടം കാഴ്ച വയ്ക്കാന്‍ ഈസ്റ്റ് ബംഗാളിനായിരുന്നു. അതുകൊണ്ട് തന്നെ ആദ്യ ജയത്തിനായി കൊതിക്കുന്ന ഈസ്റ്റ് ബംഗാളിനെ കീഴടക്കുക ബ്ലാസ്റ്റേഴ്സിന് അത്ര എളുപ്പമാകില്ല.
ഇരു ടീമുകളും രണ്ട് തവണ മാത്രമാണ് നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. രണ്ട് മത്സരങ്ങളും സമനിലയില്‍ കലാശിച്ചു. നാല് കളികളില്‍ നിന്ന് അഞ്ച് പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. ഒരു പോയിന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ 11-ാം സ്ഥാനത്തുമാണ്.
When will the ISL 2021/22 match between Kerala Blasters vs East Bengal take place?- മത്സരം എപ്പോഴാണ് നടക്കുന്നത്?
കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലുള്ള മത്സരം ഇന്ത്യൻ സമയം രാത്രി 7:30നാണ് മത്സരം.
Where will the ISL 2021/22 match between Kerala Blasters vs East Bengal be held?- മത്സരം എവിടെയാണ് നടക്കുന്നത്?
തിലക് മൈദാന്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുന്നത്.
Where will the ISL 2021/22 match between Kerala Blasters vs East Bengal be broadcasted?- മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?
മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്യും.
Where will the ISL 2021/22 match between Kerala Blasters vs East Bengal be live-streamed?- മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?
മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ഹോട്ട്സ്റ്റാറിലും ജിയോ ടിവിയിലും ലഭ്യമാവും.
Also Read: Ashes 2021: തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്; ഓസ്ട്രേലിയക്ക് അനായാസ ജയം