Latest News

പോരാട്ടം തുടരാന്‍ ബ്ലാസ്റ്റേഴ്സ്; എതിരാളികള്‍ ചെന്നൈയിന്‍

നേരിട്ടുള്ള മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സിന് മുകളില്‍ ചെന്നൈയിന് വ്യക്തമായ ആധിപത്യം ഉണ്ട്

Kerala Blasters, ISL
Photo: Facebook/ Kerala Blasters

ISL 2021/22 Kerala Blasters vs Chennayin FC Live Streaming When and Where to watch: കരുത്തരായ മുംബൈ സിറ്റി എഫ് സിക്കെതിരെ ഉജ്വല ജയം നേടിയ കേരള ബ്ലാസ്റ്റേഴ്സ് നാളെ ചെന്നെയിന്‍ എഫ് സിയെ നേരിടും. തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ തോല്‍വിയറിയാതെയുള്ള കുതിപ്പ് തുടരാന്‍ മഞ്ഞപ്പടയ്ക്ക് സാധിക്കുമൊ എന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ചെന്നൈയിനെ പരാജയപ്പെടുത്താന്‍ സാധിച്ചാല്‍ പോയിന്റ് പട്ടികയുടെ ആദ്യ നാലിലേക്ക് എത്താന്‍ ബ്ലാസ്റ്റേഴ്സിനാകും.

ആല്‍വാരൊ വാസ്ക്വസും ഹോസെ പെരേരയും ചേരുന്ന മുന്നേറ്റ നിര തന്നെയാണ് മഞ്ഞപ്പടയുടെ കരുത്ത്. മുംബൈക്കെതിരെ ഇരുവരും കളം നിറഞ്ഞു കളിച്ചിരുന്നു. മധ്യനിരയിലേക്കെത്തുമ്പോള്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദും, അഡ്രിയാന്‍ ലൂണയും സീസണിലുടനീളം മികച്ച പ്രകടനമാണ് കാഴ്ച വച്ചിട്ടുള്ളത്. മാര്‍ക്കൊ ലെസ്കോവിച്ചിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ നിരയും സജ്ജമാണ്.

ഇവാന്‍ വുകുമനോവിച്ചിന്റെ കീഴില്‍ ബ്ലാസ്റ്റേഴ്സ് അടിമുടി മാറിയതായി ഓരോ കളിയും തെളിയിക്കുകയാണ്. വിവിധ ടീമുകള്‍ക്കെതിരെ വിവിധ തന്ത്രങ്ങള്‍. എതിരാളിയെ അറിഞ്ഞു കളി മെനയുന്ന വുകുമനോവിച്ചിന് മുന്നില്‍ വിജയം മാത്രമായിരുന്നു അകന്ന് നിന്നിരുന്നത്. പക്ഷെ മുംബൈക്കെതിരായ പ്രകടനം താന്‍ നേരായ വഴിയിലാണ് ടീമിനെ നയിക്കുന്നതെന്ന് പരിശീലകനെ ബോധ്യപ്പെടുത്തിയിട്ടുണ്ടാകും.

Also Read: വുകുമനോവിച്ചിന്റെ മഞ്ഞപ്പടയ്ക്ക് മൊഞ്ചു കൂടുന്നു

മറുവശത്ത് പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സിന് തൊട്ടു മുകളിലാണ് ചെന്നൈയിന്‍. പ്രതിരോധമാണ് ടീമിന്റെ കരുത്ത്. സീസണില്‍ ഇതുവരെ ഏറ്റവും കുറവ് ഗോള്‍ വഴങ്ങിയ ടീമാണ് ചെന്നൈയിന്‍. അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയ്ക്ക് ജോലിയേറുമെന്ന് പ്രതീക്ഷിക്കാം. മുംബൈയോട് വഴങ്ങിയ തോല്‍വി മാറ്റി നിര്‍ത്തിയാല്‍ ചെന്നൈ സീസണില്‍ മികച്ച ഫോമിലാണ്.

ഇരുടീമുകളും ഇതുവരെ 16 തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. ആറ് കളികളില്‍ ജയം നേടിയ ചെന്നൈയിന് തന്നെയാണ് ആധിപത്യം. ബ്ലാസ്റ്റേഴ്സ് മൂന്ന് മത്സരം ജയിച്ചപ്പോള്‍ ഏഴെണ്ണം സമനിലയില്‍ പിരിഞ്ഞു. ജയിക്കാനായാല്‍ ചെന്നൈയിനെ കാത്തിരിക്കുന്നത് പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനമാണ്.

When will the ISL 2021/22 match between Kerala Blasters vs Chennayin FC take place?- മത്സരം എപ്പോഴാണ് നടക്കുന്നത്?

കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിന്‍ എഫ് സിയും തമ്മിലുള്ള മത്സരം ഇന്ത്യൻ സമയം രാത്രി 7:30നാണ്.

Where will the ISL 2021/22 match between Kerala Blasters vs Chennayin FC be held?- മത്സരം എവിടെയാണ് നടക്കുന്നത്?

തിലക് മൈദാന്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുന്നത്.

Where will the ISL 2021/22 match between Kerala Blasters vs Chennayin FC be broadcasted?- മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?

മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്യും.

Where will the ISL 2021/22 match between Kerala Blasters vs Chennayin FC be live-streamed?- മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?

മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ഹോട്ട്സ്റ്റാറിലും ജിയോ ടിവിയിലും ലഭ്യമാവും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Isl 2021 22 kerala blasters vs chennayin fc live streaming when and where to watch

The moderation of comments is automated and not cleared manually by malayalam.indianexpress.com