കോവിഡ് വ്യാപനം മൂലമുണ്ടായ നീണ്ട ഇടവേളയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും കളത്തിലിറങ്ങിയപ്പോൾ മടക്കം നിരാശയോടെ. രണ്ടാം വരവില്‍ മഞ്ഞപ്പടയെ സുനില്‍ ഛേത്രിയുടെ ബംഗലൂരു എഫ് സി എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചു.
56ാം മിനുറ്റിൽ നവോറെം റോഷൻ സിങ് ആണ് ബെംഗളൂരു എഫ്സിയുടെ വിജയ ഗോൾ നേടി.
ഇന്നത്തെ മത്സരത്തോടെ തോൽവിയറിയാതെയുള്ള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം അവസാനിച്ചു. കഴിഞ്ഞ പത്ത് മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് ടീം ബെംഗളൂരുവിനെ നേരിടാനെത്തിയത്.
ജനുവരി 12 നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഇതിന് തൊട്ടുമുൻപുള്ള മത്സരം. ഒഡീഷയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയപ്പോള്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു ടീം. പിന്നീട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഇന്നത്തെ മത്സരങ്ങളിൽ തോറ്റെങ്കിലും ബ്ലാസ്റ്റേഴ്സ് മൂന്നാംസ്ഥാനത്ത് തുടർന്നു. 12 മത്സരങ്ങളിൽ നിന്ന് 20 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്. ഇന്നത്തെ ജയത്തോടെ 14 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി ബെംഗളൂരു നാലാം സ്ഥാനത്തെത്തി.