ISL 2021/22, Kerala Blasters vs Bengaluru FC Live Streaming: ബ്ലാസ്റ്റേഴ്സിന് വേണം മൂന്ന് പോയിന്റ്; എതിരാളികള്‍ ബംഗലൂരു

നേരിട്ടുള്ള പോരാട്ടങ്ങളില്‍ ബ്ലാസ്റ്റേഴ്സിന് മുകളില്‍ ബംഗലൂരുവിന് വ്യക്തമായ ആധിപത്യമുണ്ട്

ISL 2021, Kerala Blasters
കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പരിശീലനത്തിനിടെ Photo: Facebook/ Kerala Blasters

ഫട്ടോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (എഎസ്എല്‍) എട്ടാം പതിപ്പില്‍ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. കരുത്തരായ ബംഗലൂരു എഫ്സിയാണ് എതിരാളികള്‍. മത്സരം ഞായറാഴ്ച രാത്രി ഏഴരയ്ക്ക് ബംബോലിനിലെ ജിഎംസി അത്ലിറ്റിക് സ്റ്റേഡിയത്തില്‍ വച്ചാണ്.

ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനോട് തോല്‍വിയും രണ്ടാമത്തെ കളിയില്‍ നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനോട് സമനിലയും വഴങ്ങിയതിന് ശേഷമാണ് ബ്ലാസ്റ്റേഴ്സ് എത്തുന്നത്. മോഹന്‍ ബഗാനോട് പ്രതിരോധനിരയുടെ പിഴവു മൂലമായിരുന്നു തോല്‍വി വഴങ്ങേണ്ടി വന്നത്. എന്നാണ് നോര്‍ത്ത്ഈസ്റ്റിനോട് ലഭിച്ച ഗോളവസരങ്ങള്‍ പാഴാക്കിയ മുന്നേറ്റനിരയായിരുന്നു വില്ലനായത്.

മറുവശത്ത് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ 4-2 ന് ആധികാരികമായി കീഴ്പ്പെടുത്തിയായിരുന്നു ബംഗലൂരു എഫ്സി സീസണിന് തുടക്കമിട്ടത്. പക്ഷെ രണ്ടാം മത്സരത്തില്‍ ഒഡീഷ എഫ്സിയോട് 3-1 ന് പരാജയപ്പെടുകയും ചെയ്തു. ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തില്‍ ജയിക്കാനായില്ലെങ്കില്‍ പോയിന്റ് പട്ടികയില്‍ കരുത്തന്മാര്‍ വലിയ തിരിച്ചടി നേരിടും.

എട്ട് തവണയാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിട്ടുള്ളത്. ബ്ലാസ്റ്റേഴ്സിന് മുകളില്‍ വ്യക്തമായ ആധിപത്യം ബംഗലൂരുവിനുണ്ട്. അഞ്ച് തവണയാണ് സുനില്‍ ഛേത്രിയും കൂട്ടരും ജയം കൊയ്തത്. ബ്ലാസ്റ്റേഴ്സാകട്ടെ രണ്ട് കളികള്‍ മാത്രമാണ് വിജയിച്ചത്. ഒരു മത്സരം സമനിലയിലും പിരിഞ്ഞു.

When will the ISL 2021/22 match between Kerala Blasters vs Bengaluru FC take place?- മത്സരം എപ്പോഴാണ് നടക്കുന്നത്?

കേരള ബ്ലാസ്റ്റേഴ്സും ബംഗലൂരു എഫ്സിയും തമ്മിലുള്ള മത്സരം ഇന്ത്യൻ സമയം രാത്രി 7:30നാണ് മത്സരം.

Where will the ISL 2021/22 match between Kerala Blasters vs Bengaluru FC be held?- മത്സരം എവിടെയാണ് നടക്കുന്നത്?

ബംബോലിനിലെ ജിഎംസി അത്ലെറ്റിക് സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുന്നത്.

Where will the ISL 2021/22 match between Kerala Blasters vs Bengaluru FC be broadcasted?- മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?

മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്യും.

Where will the ISL 2021/22 match between Kerala Blasters vs Bengaluru FC be live-streamed?- മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?

മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ഹോട്ട്സ്റ്റാറിലും ജിയോ ടിവിയിലും ലഭ്യമാവും.

Also Read: മാറിമറിയുന്ന തന്ത്രങ്ങള്‍; ഫലം നിരാശയും

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Isl 2021 22 kerala blasters vs bengaluru fc live streaming when and where to watch

The moderation of comments is automated and not cleared manually by malayalam.indianexpress.com