scorecardresearch

Latest News

രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം കൊമ്പന്മാര്‍ ഇന്ന് കളത്തില്‍; എതിരാളികള്‍ ബംഗലൂരു

ഇവാന്‍ വുകുമനോവിച്ചെന്ന പരിശീലകന്റെ കീഴില്‍ ആരാധകരെ പോലും അത്ഭുതപ്പെടുത്തുന്ന കുതിപ്പാണ് ബ്ലാസ്റ്റേഴ്സ് സീസണില്‍ പുറത്തെടുത്തത്

Kerala Blasters, Bengaluru FC, ISL
Photo: Facebook/ Kerala Blasters

കോവിഡ് വ്യാപനം മൂലമുണ്ടായ നീണ്ട ഇടവേളയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും കളത്തിലിറങ്ങുന്നു. രണ്ടാം വരവില്‍ സുനില്‍ ഛേത്രിയുടെ ബംഗലൂരു എഫ് സിയാണ് മഞ്ഞപ്പടയുടെ എതിരാളികള്‍. ഇവാന്‍ വുകുമനോവിച്ചെന്ന പരിശീലകന്റെ കീഴില്‍ ആരാധകരെ പോലും അത്ഭുതപ്പെടുത്തുന്ന കുതിപ്പാണ് ബ്ലാസ്റ്റേഴ്സ് സീസണില്‍ പുറത്തെടുത്തത്.

ജനുവരി 12 നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം. ഒഡീഷയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയപ്പോള്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു ടീം. കഴിഞ്ഞ പത്ത് മത്സരങ്ങളില്‍ തോല്‍വിയറിയാത്ത ടീം 20 പോയിന്റോടെ നിലവില്‍ മൂന്നാം സ്ഥാനത്താണ്. മറ്റ് ടീമുകളേക്കാള്‍ രണ്ട് മത്സരം കുറവ് കളിച്ച ബ്ലാസ്റ്റേഴ്സിന് മുന്നേറാനുള്ള കളം ഒരുങ്ങിയിരിക്കുകയാണ്.

“മത്സരത്തിന് മുന്നോടിയായി എതിര്‍ ടീമിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍. ബംഗലൂരു സന്തുലിതമായ ടീമാണ്. അവര്‍ക്ക് മികച്ച പരിശീലകനുണ്ട്. ആദ്യ നാല് സ്ഥാനങ്ങളിലെത്താന്‍ സാധ്യതയുള്ളവരാണ് ബംഗലൂരു. സീസണിന്റെ അവസാനം അവര്‍ അവിടെ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ,” വുകുമനോവിച്ച് പറഞ്ഞു.

സീസണിന്റെ തുടക്കത്തിലേറ്റ തിരിച്ചടിക്ക് ശേഷം തിരിച്ചുവരവിന്റെ പാതയിലാണ് ബംഗലൂരു. അവസാന ഏഴ് മത്സരങ്ങളില്‍ പരാജയപ്പെട്ടിട്ടില്ല. മുന്നേറ്റ നിരയില്‍ വരുത്തിയ മാറ്റങ്ങളാണ് ടീമിന് തുണയായത്. ചെന്നൈയിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചതിന് ശേഷമാണ് ബംഗലൂരുവിന്റെ വരവ്. അവസാന ഏഴ് മത്സരങ്ങളില്‍ നാലിലും മൂന്ന് അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഗോളുകള്‍ ടീം നേടിയിട്ടുണ്ട്.

When will the ISL 2021/22 match between Kerala Blasters vs Bengaluru FC take place?- മത്സരം എപ്പോഴാണ് നടക്കുന്നത്?

കേരള ബ്ലാസ്റ്റേഴ്സും ബംഗലൂരു എഫ് സിയും തമ്മിലുള്ള മത്സരം ഇന്ത്യൻ സമയം രാത്രി 7:30നാണ് മത്സരം.

Where will the ISL 2021/22 match between Kerala Blasters vs Bengaluru FC be held?- മത്സരം എവിടെയാണ് നടക്കുന്നത്?

തിലക് മൈദാന്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുന്നത്.

Where will the ISL 2021/22 match between Kerala Blasters vs Bengaluru FC be broadcasted?- മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?

മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്യും.

Where will the ISL 2021/22 match between Kerala Blasters vs Bengaluru FC be live-streamed?- മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?

മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ഹോട്ട്സ്റ്റാറിലും ജിയോ ടിവിയിലും ലഭ്യമാവും.

Also Read: അയാള്‍ക്ക് ഇന്ത്യയെ നയിക്കാന്‍ കഴിയുമെന്നതില്‍ ഉറപ്പില്ല; താരത്തെക്കുറിച്ച് മുന്‍ ബോളിങ് പരിശീലകന്‍

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Isl 2021 22 kerala blasters vs bengaluru fc live streaming

Best of Express