കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ (ഐഎസ്എല്‍) കോവിഡ് ഭീഷണി തുടരുന്നു. കേരള ബ്ലാസ്റ്റേഴ്സ് – എടികെ മോഹന്‍ ബഗാന്‍ മത്സരവും മാറ്റി വച്ചു. നാളെയായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. കേരള ബ്ലാസ്റ്റേഴ്സ് അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മത്സരത്തിന്റെ പുതിയ തീയതി പിന്നീട് അറിയിക്കും. മുംബൈ സിറ്റിയുമായുള്ള ബ്ലാസ്റ്റേഴ്സിന്റെ കളിയും നേരത്തെ മാറ്റി വച്ചിരുന്നു.
അതേസമയം ഇന്ന് നടന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ ഗോവയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ജയം. നരോം മഹേഷ് സിങ്ങിന്റെ ഇരട്ട ഗോളുകളാണ് ഈസ്റ്റ് ബംഗാളിന് വിജയം സമ്മാനിച്ചത്. ആല്‍ബെര്‍ട്ടൊ നെഗുവേരെയാണ് ഗോവയുടെ ഏക ഗോള്‍ നേടിയത്. ഈസ്റ്റ് ബംഗാളിന്റെ സീസണിലെ ആദ്യ ജയമാണിത്.
ഐഎസ്എല്‍ 12-ാം റൗണ്ടിലേക്ക് കടക്കുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. 11 കളികളില്‍ നിന്ന് 20 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്റെ നേട്ടം. അഞ്ച് വീതം ജയവും സമനിലയുമാണ് മഞ്ഞപ്പടയ്ക്കുള്ളത്. ജംഷദ്പൂര്‍ എഫ് സിയാണ് പട്ടികയില്‍ രണ്ടാമത്. 19 പോയിന്റാണ് ജംഷദ്പൂരിനുള്ളത്.
Also Read: IND vs SA: വാന്‍ ഡെര്‍ ഡസെനും ബാവുമയ്ക്കും സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോര്‍