ഐഎസ്എല്ലിൽ ജംഷധ്പൂർ എഫ്സി-ഹൈദരാബാദ് എഫ്സി മത്സരം സമിലയിൽ. ഇരു ടീമുകളും മത്സരത്തിൽ ഓരോ ഗോൾ നേടി.
മത്സരത്തിന്റെ ആദ്യ പകുതിയിൽ 41ാം മിനുറ്റിൽ ഗ്രെഗ് സ്റ്റെവാർട്ടിന്റെ ഗോളിലൂടെ ജംഷധ്പൂർ എഫ്സിയാണ് ആദ്യ ലീഡ് നേടിയത്.
രണ്ടാം പകുതിയിൽ 54ാം മിനുറ്റിൽ ഓഗ്ബച്ചെയുടെ ഗോളിൽ ഹൈദരാബാദ് സമനില പിടിച്ചു.
മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയവും രണ്ട് സമനിലയുമായി അഞ്ച് പോയിന്റോടെ പോയിന്റ് നിലയിൽ അഞ്ചാമതാണ് ജംഷധ് പൂർ. ആറാം സ്ഥാനത്താണ് ഹൈദരാബാദ്. മൂന്ന് മത്സരങ്ങളിൽ നിന്ന് ഓരോ ജയവും തോൽവിയും സമനിലയുമായി നാല് പോയിന്റാണ് ഹൈദരാബാദിന്.