ഇന്ത്യൻ സൂപ്പർ ലീഗിൽ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ജംഷധ്പൂർ എഫ്സി എഫ്സി ഗോവയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചു. 49ാം മിനുറ്റിൽ ഡാനിയൽ ചിമ ചുക്വുവാണ് ജംഷധ്പൂരിന്റെ വിജയഗോൾ നേടിയത്.
ഇന്നത്തെ ജയത്തോടെ ജംഷധ് പൂർ പോയിന്റ് നിലയിൽ രണ്ടാമതെത്തി. രണ്ടാം സ്ഥാനത്തായിരുന്ന കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
12 മത്സരങ്ങളിൽ നിന്ന് ആറ് ജയവും നാല് സമനിലയും രണ്ട് തോൽവിയുമായി 22 പോയിന്റാണ് ജംഷധ്പൂരിന്. 11 മത്സരങ്ങളിൽ നിന്ന് 20 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്. ഹൈദരാബാദ് എഫ്സിയാണ് പോയിന്റ് നിലയിൽ ഒന്നാമത്. 13 മത്സരങ്ങളിൽ നിന്ന് 23 പോയിന്റാണ് ഹൈദരാബാദിന്.