ഇന്ത്യൻ സൂപ്പർ ലീഗിൽ ചൊവ്വാഴ്ച നടന്ന മത്സത്തിൽ ഈസ്റ്റ് ബെംഗാൾ എഫ്സിയെ ജംഷധ്പൂർ എഫ്സി എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചു. 88ാം മിനുറ്റിൽ ഇഷാൻ പണ്ഡിറ്റയാണ് ജംഷധ്പൂരിന്റെ വിജയ ഗോൾ നേടിയത്.
ഇന്നത്തെ ജയത്തോടെ ജംഷധ്പൂർ പോയിന്റ് നിലയിൽ ഒന്നാമതെത്തി. 11 മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവും നാല് സമനിലയും രണ്ട് തോൽവിയുമായി 19 പോയിന്റാണ് ജംഷധ്പൂരിന്. 10മത്സരങ്ങളിൽ നിന്ന് 17 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സാണ് രണ്ടാം സ്ഥാനത്ത്. 11 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുള്ള മുംബൈ സിറ്റിയും 10 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുള്ള ഹൈദരാബാദുമാണ് മൂന്ന്, നാല് സ്ഥാനങ്ങളിൽ.
സീസണിൽ ഒരു വിജയവും നേടാത്ത ഈസ്റ്റ് ബെംഗാൾ 11 മത്സരം പൂർത്തിയായപ്പോൾ ആറ് സമനിലയും അഞ്ച് തോൽവിയുമായി ആറ് പോയിന്റോടെ 11ാം സ്ഥാനത്താണ്.