ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷധ്പൂർ എഫ്സി-ബംഗളൂരു എഫ്സി മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. സീസണിൽ എട്ടാം റൗണ്ടിലെ ആദ്യ മത്സരമാണ് ഇത്.
നിലവിൽ പോയിന്റ് നിലയിൽ രണ്ടാമതാണ് ജംഷധ്പൂർ. ഏഴ് കളികളിൽ നിന്ന് മൂന്ന് വീതം ജയവും സമനിലയും ഒരു തോൽവിയുമായി 12 പോയിന്റാണ് ജംഷധ്പൂരിന്.
ഒന്നാം സ്ഥാനക്കാരായ മുംബൈയുമായി മൂന്ന് പോയിന്റിന്റെ വ്യത്യാസമാണ് ജംഷധ്പൂരിന്. ഏഴ് മത്സരങ്ങളിൽ നിന്ന് അഞ്ച് ജവും രണ്ട് തോൽവിയുമായി 15 പോയന്റാണ് ഒന്നാം സ്ഥാനക്കാരായ മുംബൈക്ക്.
എട്ട് മത്സരങ്ങൾ പൂർത്തിയാക്കിയ ബംഗളൂരു ഒരു ജയവും മൂന്ന് സമനിലയും നാല് തോൽവിയുമായി ആറ് പോയിന്റോടെ പോയിന്റ് നിലയിൽ പത്താം സ്ഥാനത്താണ്.