scorecardresearch
Latest News

ISL 2021/22: Jamshedpur FC Vs ATM Mohun Bagan- എടികെ മോഹൻബഗാനെ ഒന്നിനെതിരെ തോൽപിച്ച് ജംഷധ്പൂർ

സീസണിൽ ജംഷധ്പൂർ ഇതുവരെ തോൽവിയറിഞ്ഞിട്ടില്ല

ISL, Kerala Blaters

ഐഎസ്എല്ലിൽ തിങ്കളാഴ്ച നടന്ന മത്സരത്തിൽ ജംഷധ്പൂർ എഫ്സി എടികെ മോഹൻബഗാനെ തോൽപിച്ചു. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ജംഷധ് പൂരിന്റെ ജയം.

മത്സരത്തിൽ 37ാം മിനുറ്റിലാണ് ജംഷധ്പൂർ ആദ്യ ഗോൾ നേടിയത്. ജിതേന്ദ്ര സിങ്ങിന്റെ അസിസ്റ്റിൽ സെയ്മിൻലേൻ ഡോങ്കലാണ് ഗോൾ നേടിയത്.

മത്സരത്തിന്റെ 84ാം മിനുറ്റിൽ അലക്സിന്റെ ഗോളിലൂടെ ജംഷധ്പൂർ ലീഡ് ഉയർത്തി. 88ാം മിനുറ്റി പ്രീതം കോട്ടൽ എടികെ മോഹൻ ബഗാന് വേണ്ടി ആശ്വാസ ഗോൾ നേടി.

ഐഎസ്എലിന്റെ ഈ സീസണിൽ നാല് മത്സരങ്ങൾ പൂർത്തിയാക്കിയ ജംഷധ്പൂർ രണ്ട് ജയവും രണ്ട് സമനിലയുമായി എട്ട് പോയിന്റോടെ പോയിന്റ് നിലയിൽ രണ്ടാമതെത്തി. സീസണിൽ ജംഷധ്പൂർ ഇതുവരെ തോൽവിയറിഞ്ഞിട്ടില്ല.

നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും രണ്ട് തോൽവിയുമായി ആറ് പോയിന്റോടെ അഞ്ചാമതാണ് എടികെ മോഹൻബഗാൻ.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Isl 2021 22 jamshedhpur fc vs atk mohun bagan score updates