ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈദരാബാദ് എഫ്സി- ഈസ്റ്റ് ബംഗാൾ മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു. മത്സരത്തിന്റെ 20ാം മിനുറ്റിൽ ആമിർ ദെർവിസെവിക് ആണ് ഈസ്റ്റ് ബംഗാളിന്റെ ഗോൾ നേടിയത്. 35ാം മിനുറ്റിൽ ഓഗ്ബച്ചെ ഹൈദരാബാദിന് വേണ്ടി ഗോൾ മടക്കി.
ഏഴ് മത്സരങ്ങൾ പൂർത്തിയാക്കിയ ഹൈദരാബാദ് പോയിന്റ് നിലയിൽ നിലവിൽ രണ്ടാം സ്ഥാനത്താണ്. മൂന്ന് വീതം ജയവും സമനിലയും ഒരു തോൽവിയുമായി 12 പോയിന്റാണ് ഹൈദരാബാദിന്. ഏഴ് മത്സരങ്ങളിൽ നിന്ന് 15 പോയിന്റ് നേടിയ മുംബൈയാണ് ഒന്നാമത്.
സീസണിൽ ഒരു ജയവും നേടാത്ത ഏക ടീമായ ഈസ്റ്റ് ബംഗാൾ പോയിന്റ് നിലയിൽ ഏറ്റവും പിറകിൽ 11ാം സ്ഥാനത്താണ്. എട്ട് മത്സരങ്ങളിൽ നിന്ന് നാല് തോൽവിയും നാല് സമനിലയുമായി നാല് പോയിന്റാണ് ഈസ്റ്റ് ബംഗാളിന്.