scorecardresearch

Latest News

ISL 2021/22, FC Goa Vs Jamshedpur FC Live Streaming: ഇന്ന് ഗോവ-ജംഷഡ്പൂര്‍ പോരാട്ടം

നേരിട്ടുള്ള പോരാട്ടങ്ങളില്‍ എഫ് സി ഗോവയ്ക്ക് ജംഷഡ്പൂരിന് മുകളില്‍ വ്യക്തമായ ആധിപത്യമുണ്ട്

FC Goa Vs Jamshedpur FC
ഗോവന്‍ ഗോള്‍ കീപ്പര്‍ ധീരജ് സിങ് പരിശീലനത്തിനിടെ Photo: Facebook/ FC Goa

ഫട്ടോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) എട്ടാം പതിപ്പില്‍ ഇന്ന് എഫ് സി ഗോവയും ജംഷഡ്പൂര്‍ എഫ് സിയും ഏറ്റുമുട്ടും. ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഇരു ടീമുകള്‍ക്കും ജയം നേടാന്‍ സാധിച്ചിട്ടില്ല. ബംബോലിനിലെ ജിഎംസി അത്ലറ്റിക് സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.

മുംബൈ സിറ്റിയോട് 3-0 ന്റെ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയതിന് ശേഷമാണ് ഗോവയെത്തുന്നത്. മറുവശത്ത് ജംഷഡ്പൂര്‍ ഈസ്റ്റ് ബംഗാളിനോട് സമനിലയും വഴങ്ങി. ആദ്യ ജയം ലക്ഷ്യമിട്ട് ഇരു ടീമുകളും എത്തുമ്പോള്‍ മത്സരം ശക്തമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല.

മുംബൈ സിറ്റിക്കെതിരായ മത്സരത്തില്‍ ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഗോവ പരാജയപ്പെട്ടിരുന്നു. മധ്യനിരയുടെ പ്രകടനവും നിരാശ നല്‍കി. ജയം സ്വന്തമാക്കണമെങ്കില്‍ ഗോവന്‍ പരിശീലകന്‍ യുവാന്‍ ഫെറാന്‍ഡൊ പുതിയ തന്ത്രങ്ങങള്‍ മെനയേണ്ടി വരും.

എലി സാബിയയും നായകന്‍ പീറ്റര്‍ ഹാര്‍ട്ട്ലിയും ചേരുന്ന പ്രതിരോധനിരയാണ് ജംഷഡ്പൂരിന്റെ കരുത്ത്. നെരിയുസ് വാല്‍സിക്കസ്, ജോര്‍ദാന്‍ മുറെ, ഗ്രെഗ് സ്റ്റേവാര്‍ട്ട്, ഇഷാന്‍ പണ്ടിത എന്നിവര്‍ ഗോള്‍ കണ്ടെത്താതെ പോകുന്നതാണ് പരിശീലകന്‍ ഒവന്‍ കോയിലിന് തലവേദനയാകുന്നത്.

ഐഎസ്എല്ലില്‍ ഇതുവരെ എട്ട് തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. അഞ്ച് മത്സരങ്ങളിലും ജയം എഫ് സി ഗോവയ്ക്കൊപ്പമായിരുന്നു. രണ്ട് കളികള്‍ ജംഷഡ്പൂര‍് വിജയിച്ചപ്പൊള്‍ ഒരെണ്ണം സമനിലയില്‍ കലാശിക്കുകയും ചെയ്തു.

When will the ISL 2021/22 match between FC Goa Vs Jamshedpur FC take place?- മത്സരം എപ്പോഴാണ് നടക്കുന്നത്?

ജംഷഡ്പൂര് എഫ് സിയും എഫ് സി ഗോവയും തമ്മിലുള്ള മത്സരം ഇന്ത്യൻ സമയം രാത്രി 7:30നാണ് മത്സരം.

Where will the ISL 2021/22 match between FC Goa Vs Jamshedpur FC be held?- മത്സരം എവിടെയാണ് നടക്കുന്നത്?

ബംബോലിനിലെ ജിഎംസി അത്ലറ്റിക് സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുന്നത്.

Where will the ISL 2021/22 match between FC Goa Vs Jamshedpur FC be broadcasted?- മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?

മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്യും.

Where will the ISL 2021/22 match between FC Goa Vs Jamshedpur FC be live-streamed?- മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?

മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ഹോട്ട്സ്റ്റാറിലും ജിയോ ടിവിയിലും ലഭ്യമാവും.

Also Read: Kerala Blasters vs NorthEast United: ലക്ഷ്യം തെറ്റി ബ്ലാസ്റ്റേഴ്സ്; നോര്‍ത്ത്ഈസ്റ്റിനോട് ഗോള്‍ രഹിത സമനില

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Isl 2021 22 fc goa vs jamshedpur fc live streaming when and where to watch