ISL 2021/22: East Bengal vs FC Goa- ഗോവയ്ക്ക് ആദ്യ ജയം, മൂന്നാം തോൽവിയുമായി ഈസ്റ്റ് ബംഗാൾ

ഞ്ച് മത്സരം കളിച്ച ഈസ്റ്റ് ബംഗാൾ ഇതുവരെ ഒരു ജയവും നേടിയിട്ടില്ല

East Bengal vs FC Goa, East Bengal vs FC Goa Live, East Bengal vs FC Goa Score, East Bengal vs FC Goa Live Streaming, East Bengal vs FC Goa Match Result, ISL, ISL News, IE Malayalam

ഇന്ത്യൻ സൂപ്പർ ലീഗിൽ ചൊവ്വാഴ്ച നടന്ന മത്സരത്തിൽ എഫ്സി ഗോവയ്ക്ക് ജയം. എതിരാളികളായ ഈസ്റ്റ് ബംഗാളിനെ മൂന്നിനെതിരെ നാല് ഗോളിനാണ് ഗോവ തോൽപിച്ചത്.

ഗോവയ്ക്ക് വേണ്ടി ആൽബർട്ടോ നൊഗ്വേരയും ഈസ്റ്റ് ബംഗാളിന് വേണ്ടി അന്റോണിയോ പെരോസെവികും ഇരട്ട ഗോൾ നേടി. ഇരട്ട ഗോൾ നേടിയെെങ്കിലും പെരോസെവികിന്റെ ഓൺഗോൾ ഗോവ സ്കോർ നേടിക്കൊടുക്കുകയും ചെയ്തു.

മത്സരത്തിന്റെ 14ാം മിനുറ്റിൽ നൊഗ്വേരയിലൂടെ ഗോവയാണ് ആദ്യ ഗോൾ നേടിയത്. 26ാം മിനുറ്റിൽ ഈസ്റ്റ് ബംഗാളിനു വേണ്ടി പെരോസെവിക് ഗോൾ മടക്കി.

32ാം മിനുറ്റിൽ ഹൊർഹെ ഹോർട്ടിസ് ഗോവയുടെ രണ്ടാം ഗോൾ നേടി. 39ാം മിനുറ്റിൽ ആമിർ ദെർവിസെവികിന്റെ ഗോളിലൂടെ ഗോവയും തിരിച്ചടിച്ചു.44ാം മിനുറ്റിൽ ഈസ്റ്റ് ബംഗാളിന്റെ പെരോസെവികിന്റെ ഓൺഗോളിലൂടെ ഗോവ രണ്ടിനെതിരെ മൂന്ന് ഗോളിന്റെ ലീഡിലെത്തി.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ പെരോസെവിക് രണ്ടാമതും ഗോവയുടെ ഗോൾവല ചലിപ്പിച്ചതോടെ ഈസ്റ്റ് ബംഗാൾ മൂന്നാമത്തെ ഗോൾ നേടി മത്സരം സമനിലയിലെത്തിച്ചു. മത്സരത്തിന്റെ 59ാം മിനുറ്റിലായിരുന്നു ഈസ്റ്റ് ബംഗാളിന്റെ മൂന്നാം ഗോൾ.

മത്സരത്തിന്റെ 79ാം മിനുറ്റിൽ നെഗ്വേരയുടെ രണ്ടാം ഗോളിലൂടെ ഗോവയുടെ സ്കോർ മൂന്നിനെതിരെ നാല് ഗോളെന്ന നിലയിലെത്തി.

സീസണിലെ ആദ്യ ജയമാണ് ഗോവ നേടുന്നത്. കളിച്ച നാല് മത്സരങ്ങളിൽ മൂന്നും തോറ്റ ശേഷമാണ് ഗോവ ഇപ്പോൾ ഈസ്റ്റ് ബംഗാളിനെ തോൽപിച്ച് ആദ്യ ജയം സ്വന്തമാക്കിയത്. മൂന്ന് പോയിന്റോടെ പോയിന്റ് നിലയിൽ പത്താമതാണ് ഗോവ.

അഞ്ച് മത്സരം കളിച്ച ഈസ്റ്റ് ബംഗാൾ ഇതുവരെ ഒരു ജയവും നേടിയിട്ടില്ല. രണ്ട് സമനിലയും മൂന്ന് തോൽവിയുമായി രണ്ട് പോയിന്റോടെ പോയിന്റ് നിലയിൽ ഏറ്റവും പിറകിൽ 11ാം സ്ഥാനത്താണ് ഈസ്റ്റ് ബംഗാൾ.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Isl 2021 22 east bengal vs fc goa score updates

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express