ഇന്ത്യൻ സൂപ്പർ ലീഗിൽ ശനിയാഴ്ച നടന്ന ആദ്യ മത്സരത്തിൽ എടികെ മോഹൻ ബഗാൻ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി. മത്സരത്തിന്റെ ആദ്യ പകുതിയിൽ എടികെ മൂന്ന് ഗോളും സ്വന്തമാക്കി. രണ്ടാം പകുതി ഗോൾരഹിതമായി പൂർത്തിയായി.
12ാം മിനുറ്റിൽ റോയ് കൃഷ്ണയാണ് എടികെയുടെ ആദ്യഗോൾ നേടിയത്. രണ്ട് മിനുറ്റിൽ എടികെ രണ്ടാം ഗോളും നേടി. 14ാം മിനുറ്റിൽ മൻവീർ സിങിന്റെ ഗോളിലാണ് എടികെ ലീഡ് ഉയർത്തിയത്. 23ാം മിനുറ്റിൽ ലിസ്റ്റൺ കൊളാക്കോ മൂന്നാം ഗോളും നേടി.
ഐഎസ്എൽ 2021-22 സീസണിൽ ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളിലും ജയിച്ച് പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്താണ് എടികെ മോഹൻ ബഗാൻ. ആറ് പോയിന്റോടെയാണ് എടികെ ഒന്നാം സ്ഥാനത്ത്.
രണ്ട് മത്സരങ്ങളിൽ ഒരു തോൽവിയും ഒരു സമനിലയുമായി ജയമൊന്നും നേടാതെ ഒരു പോയിന്റോടെ പോയിന്റ് നിലയിൽ ഒമ്പതാം സ്ഥാനത്താണ് ഈസ്റ്റ് ബംഗാൾ.