ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈദരാബാദ് എഫ്സി ചെന്നൈയിൻ എഫ്സി മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു. മത്സരത്തിന്റെ പതിമൂന്നാം മിനുറ്റിൽ മുഹമ്മദ് സാജിദ് ധോത് ചെന്നൈയിന് വേണ്ടി ഗോൾ നേടി. ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമിൽ ജാവിയർ സിവെയ്റോ ഹൈദരാബാദ് എഫ്സിക്ക് വേണ്ടി ഗോൾ മടക്കി.
പോയിന്റ് നിലയിൽ മൂന്നാം സ്ഥാനത്താണ് ഹൈദരാബാദ്. 11 മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവും നാല് സമനിലയും രണ്ട് തോൽവിയുമായി 17 പോയിന്റാണ് ഹൈദരാബാദിന്.
ആറാം സ്ഥാനത്താണ് ചെന്നൈയിൻ.11 മത്സരങ്ങളിൽ നിന്ന് നാല് ജയവും മൂന്ന് സമനിലയും നാല് തോൽവിയുമായി 15 പോയിന്റാണ് ചെന്നൈയിന്.