scorecardresearch
Latest News

രണ്ടിനെതിരെ നാല് ഗോൾ; സീസണിലെ രണ്ടാം ജയവുമായി ബംഗളൂരു

സീസണിൽ ചെന്നൈയുടെ മൂന്നാമത്തെ തോൽവിയാണിത്

ISL 2021, Chennaiyin FC vs Bengaluru FC, Chennaiyin FC vs Bengaluru FC Match Result, v Highlights, Chennaiyin FC vs Bengaluru FC News, ISL News, IE Malayalam

ഐഎസ്എല്ലിൽ വ്യാഴാഴ്ച കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരു എഫ്സി ചെന്നൈയിൻ എഫ്സിയെ രണ്ടിനെതിരെ നാല് ഗോളിന് തോൽപിച്ചു.

മത്സരത്തിന്റെ നാലാം മിനുറ്റിൽ തന്നെ ലീഡ് നേടാൻ ചെന്നൈക്ക് കഴിഞ്ഞെങ്കിലും തുടർന്നങ്ങോട്ട് മേൽക്കൈ നേടാൻ അവർക്ക് കഴിഞ്ഞില്ല. മിറിയൻ മുർസേവ് ആണ് നാലാം മിനുറ്റിൽ ചെന്നൈയിന് വേണ്ടി ആദ്യ ഗോൾ നേടിയത്.

38ാം മിനുറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ക്ലെയ്റ്റൻ സിൽവ ബെംഗളൂരുവിന് വേണ്ടി ഹോൾ മടക്കി. നാല് മിനുറ്റിനുള്ളിൽ 43ാം മിനുറ്റിൽ അലൻ കോസ്റ്റയുടെ ഗോളിലൂടെ ബെംഗളൂരു ഒന്നിനെതിരെ രണ്ട് ഗോളിന്റെ ലീഡ് നേടി.

രണ്ടാം പകുതിയിൽ 49ാം മിനുറ്റിൽ റഹീം അലിയിലൂടെ ചെന്നൈയിൻ അവരുടെ രണ്ടാം ഗോൾ നേടി മത്സരം സമനിലയിലെത്തിച്ചു.

70ാം മിനുറ്റോടെ ഉദാന്ത സിങ്ങിന്റെ ഗോളിലൂടെ ചെന്നൈ വീണ്ടും ലീഡ് നേടി. നാല് മിനുറ്റിനുള്ളിൽ 74ാം മിനുറ്റിൽ പ്രതീക് ചൗധരിയുടെ ഗോളിലൂടെ രണ്ടിനെതിരെ നാല് ഗോളെന്ന നിലയിൽ ചെന്നൈയിൻ ലീഡ് ഉയർത്തി.

സീസണിൽ ചെന്നൈയുടെ മൂന്നാമത്തെ തോൽവിയാണിത്. എട്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും രണ്ട് സമനിലയും മൂന്ന് തോൽവിയുമായി 11 പോയിന്റോടെ ആറാം സ്ഥാനത്താണ് ചെന്നൈയിൻ.

സീസണിൽ ഒമ്പത് മത്സരങ്ങൾ പൂർത്തിയാക്കിയ ബെംഗളൂരുവിന്റെ രണ്ടാം ജയമാണ് ഇന്നത്തേത്. രണ്ട് ജയത്തിന് പുറമെ നാല് തോൽവിയും മൂന്ന് സമനിലയുമായി ഒമ്പത് പോയിന്റോടെ എട്ടാം സ്ഥാനത്താണ് ബംഗളൂരു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Isl 2021 22 chennaiyin fc vs bengaluru fc match result