ഐഎസ്എൽ: സമനിലയിൽ പെട്ട് ബെംഗളൂരുവും ഈസ്റ്റ് ബെംഗാളും

സീസണിൽ ബെംഗളൂരുവിന്റെ നാലം സമനിലയാണിത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സി-ഈസ്റ്റ് ബംഗാൾ മത്സരം 1-1ന് സമനിലയിൽ. 28ാം മിനുറ്റിൽ തോങ്ഖൊഷെയ് ഹാവോകിപ് നേടിയ ഗോളിൽ ഈസ്റ്റ് ബംഗാൾ ആദ്യ ലീഡ് നേടി. എതിരില്ലാത്ത ഒരു ഗോളിന് മുന്നേറിയ ഈസ്റ്റ് ബംഗാളിന്റെ സൗരവ് ദാസ് 55ാം മിനുറ്റിൽ നേടിയ ഓൺ ഗോൾ മത്സരത്തെ സമനിലയിലെത്തിച്ചു.

സീസണിൽ ബെംഗളൂരുവിന്റെ നാലം സമനിലയാണിത്. 10 മത്സരങ്ങളിൽ രണ്ട് ജയവും നാല് വീതം സമനിലയും തോൽവിയുമായി 10 പോയിന്റോടെ എട്ടാം സ്ഥാനത്താണ് ബെംഗളൂരു.

പോയിന്റ് നിലയിൽ ഏറ്റവും പിറകിൽ 11ാം സ്ഥാനത്താണ് ഈസ്റ്റ് ബെംഗാൾ. സീസണിൽ ഒരു ജയം പോലും നേടാത്ത ഏക ടീമുമാണ് ഈസ്റ്റ് ബെംഗാൾ. ഒമ്പത് മത്സരങ്ങളിൽ നിന്ന് അഞ്ച് സമനിലയും നാല് തോൽവിയുമായി അഞ്ച് പോയിന്റാണ് ഈസ്റ്റ് ബംഗാളിന്

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Isl 2021 22 bengaluru fc vs east bengal match result

The moderation of comments is automated and not cleared manually by malayalam.indianexpress.com