ഇന്ത്യൻ സൂപ്പർ ലീഗിൽ എടികെ മോഹൻ ബഗാൻ ഹൈദരാബാദ് എഫ് സി മത്സരം 2-2ന് സമനിലയിൽ.
മത്സരത്തിന്റെ ഒന്നാം മിനുറ്റിൽ തന്നെ എടികെ മോഹൻ ബഗാന് വേണ്ടി ഡേവിഡ് വില്യംസ് ആദ്യ ഗോൾ നേടി. 18ാം മിനുറ്റി ഓഗ്ബച്ചെ ഹൈദരാബാദിനായി ഗോൾ മടക്കി.
64ാം മിനുറ്റിൽ ഹൈദരാബാദിന്റെ ആഷിഷ് റായുടെ ഓൺഗോൾ എടികെയ്ക്ക് ഒന്നിനെതിരെ രണ്ട് ഗോളിന്റെ ലീഡ് നേടിക്കൊടുത്തു. 90ാം മിനുറ്റ് വരെ എടികെ ഒന്നിനെതിരെ രണ്ട് ഗോളിന്റെ ലീഡ് തുടർന്ന മത്സരത്തിൽ ഇഞ്ചുറി ടൈമിന്റെ ഒന്നാം മിനുറ്റി ഹാവിയർ സിവെരിയോ ഹൈദരാബാദിന് വേണ്ടി സമനില ഗോൾ നേടി.
ഇന്നത്തെ സമനിലയോടെ ഹൈദരാബാദ് പോയിന്റ് നിലയിൽ മുംബൈ സിറ്റിയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. ഒമ്പത് മത്സരങ്ങളിൽ നിന്ന് നാല് വീതം ജയവും സമനിലയും ഒരു തോൽവിയുമായി 16 പോയിന്റാണ് ഹൈദരാബാദിന്.
എടികെ മോഹൻ ബഗാൻ പോയിന്റ് നിലയിൽ മൂന്നാം സ്ഥാനത്തെത്തി. ഒമ്പത് മത്സരങ്ങളിൽ നിന്ന് നാല് ജയവും മൂന്ന് സമനിലയും രണ്ട് തോൽവിയുമായി 15 പോയിന്റാണ് എടികെയ്ക്ക്.