Latest News
ധനുഷും ഐശ്വര്യയും വേർപിരിയുന്നു

ISL 2021/22: ATK Mohun Bagan vs Chennaiyin FC: ബംഗലൂരുവിനെ തോൽപിച്ച് ഗോവ; എടികെ മോഹൻ ബഗാൻ- ചെന്നൈയിൻ എഫ്സി സമനിലയിൽ

നാല് മത്സരങ്ങളിൽ നിന്ന് നാല് ജയവും ഒരു തോൽവിയുമായി ഒമ്പത് പോയിന്റോടെ പോയിന്റ് നിലയിൽ രണ്ടാമതാണ് ഒഡീഷ

ISL 2021/22: ATK Mohun Bagan vs Chennaiyin FC: ഐഎസ്എല്ലിൽ ശനിയാഴ്ച നടന്ന രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് എഫ്സി ഗോവ ബംഗലൂരുവിനെ തോൽപിച്ചു.

ബെംഗലൂരുവിന്റെ മലയാളി താരം ആഷിഖ് കുരുണിയന്റെ ഓൺഗോളിൽ 16ാം മിനുറ്റിലാണ് ഒഡീഷ ആദ്യ ലീഡ് നേടിയത്. മത്സരത്തിന്റെ 45ാം മിനുറ്റിൽ ബെംഗളൂരു ഗോൾ മടക്കി. ക്ലെയ്റ്റൻ സിൽവയാണ് ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ 55ാം മിനുറ്റിൽ മെൻഡോസ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയ ശേഷം 10 കളിക്കാരുമായാണ് ഗോവ കളിച്ചത്. 70ാം മിനുറ്റിൽ ദേവേന്ദ്ര മുർഗോൻകറിലൂടെ ഗോവ രണ്ടാം ഗോളും നേടി. 84ാം മിനുറ്റിൽ ബെംഗളൂരുവിന്റെ സുരേഷ് സിങ് വാങ്ജാം ചുവപ്പ് കാർഡ് കിട്ടി പുറത്തായി.

നാല് മത്സരങ്ങളിൽ നിന്ന് നാല് ജയവും ഒരു തോൽവിയുമായി ഒമ്പത് പോയിന്റോടെ പോയിന്റ് നിലയിൽ രണ്ടാമതാണ് ഒഡീഷ. ആറ് കളികളിൽ നിന്ന് ഒരു ജയവും ഒരു സമനിലയും നാല് തോൽവിയുമായി നാല് പോയിന്റോടെ 10ാം സ്ഥാനത്താണ് ബെംഗളൂരു.

ശനിയാഴ്ച നടന്ന ആദ്യ മത്സരത്തിൽ എടികെ മോഹൻ ബഗാനും ചെന്നൈയിൻ എഫ്സിയും 1-1ന് സമനിലയിലെത്തിയിരുന്നു.

മത്സരത്തിന്റെ 18ാം മിനുറ്റിൽ എടികെയാണ് ആദ്യ ഗോൾ നേടിയത്. റോയ് കൃഷ്ണയുടെ അസിസ്റ്റിൽ ലിസ്റ്റൺ കൊൽകാവോ ആണ് എടികെയുടെ ആദ്യ ഗോൾ നേടിയത്.

45ാം മിനുറ്റിൽ ചെന്നൈയിൽ ഗോൾ മടക്കി. ഗികീവിക്സിന്റെ അസിസ്റ്റിൽ വ്ലാദിമിർ കോമാനാണ് ചെന്നൈയിന്റെ ഗോൾ നേടിയത്.

നാല് മത്സരങ്ങളിൽ രണ്ട് ജയവും രണ്ട് സമനിലയുമായി എട്ട് പോയിന്റോടെ മൂന്നാമതാണ് ചെന്നൈ. അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയും രണ്ട് തോൽവിയുമായി ഏഴ് പോയിന്റോടെ ആറാം സ്ഥാനത്താണ് എടികെ.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Isl 2021 22 atk mohun bagan vs chennaiyin fc and fc goa vs bengaluru fc match result

The moderation of comments is automated and not cleared manually by malayalam.indianexpress.com