KBFC vs ATKMB: ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിലെ ചാംപ്യന്മാരായ എടികെ മോഹൻ ബഗാന് വിജയത്തുടക്കം. കേരള ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് എടികെഎംബി പരാജയപ്പെടുത്തിയത്. ഫിജിയൻ ഇന്റർനാഷ്ണൽ റോയ് കൃഷ്ണയുടെ ഗോളാണ് എടികെഎംബിക്ക് വിജയമൊരുക്കിയത്.

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ റോയ് കൃഷ്ണയിലൂടെ എടികെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. 67-ാം മിനിറ്റിലാണ് കേരള ബ്ലാസ്റ്റേഴ്സിനെതിരായ റോയ് കൃഷ്ണയുടെ ഗോൾ പിറന്നത്.

4-3-3 ഫോർമേഷനിലാണ് പരിശീലകൻ കിബു വികുന ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെയിറക്കിയത്. കൊന – കോസ്റ്റ കോമ്പോയ്ക്കൊപ്പം പ്രതിരോധത്തിന്റെ ചുമതല ഇത്തവണ മലയാളി താരം കെ പ്രശാന്തിനാണ്. 3-5-2 ഫോർമേഷനിലാണ് അന്രോണിയോ ഹബാസിന്റെ എടികെ മോഹൻ ബഗാൻ ഇറങ്ങുന്നത്.

മലയാളി താരം കെ.പി രാഹുൽ ഇന്ന് കളിക്കുന്നില്ല. അതേസമയം സഹൽ അബ്ദുൾ സമദും പ്രശാന്തും ആദ്യ ഇലവനിൽ തന്നെ ഇടംപിടിച്ചിട്ടുണ്ട്. ഗാരി ഹൂപ്പർ നയിക്കുന്ന മുന്നേറ്റത്തിന് കരുത്ത് പകരുന്നത് വിസന്റെ ഗോമസ് നയിക്കുന്ന മധ്യനിരയാണ്. വിങ്ങുകളിൽ റിത്വിക് ദാസായിരിക്കും ഗാരിയുടെ സഹായി.

കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഇലവൻ: ബക്കറി കോനെ, പ്രശാന്ത് കെ, ജെസൽ കർണെയ്റോ, നോറം, സഹൽ അബ്ദുൽ സമദ്, സെർജിയോ സിഡോഞ്ച, വിസന്റെ ഗോമസ്, കോസ്റ്റ നമോൻസു, റിത്വിക് ദാസ്, ആൽബിനോ ഗോമസ്, ഗാരി ഹൂപ്പർ

എടികെ മോഹൻ ബഗാൻ ആദ്യ ഇലവൻ: സന്ദേശ് ജിങ്കൻ, ജെറാഡ് മോഹ്, ഗാർഷ്യ മാർട്ടിൻ, പ്രണോയ് ഹൾദാർ, ഫ്രാൻസിസ്കോ ജാവ്യർ, പ്രീതം കൊട്ടാൾ, റോയ് കൃഷ്ണ, സൂസൈ രാജ്, അരിൻഡം ഭട്ടാചാര്യ, പ്രബീർ ദാസ്, ലൂയ് അറോയോ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook