scorecardresearch
Latest News

ഐഎസ്എൽ: എതിരില്ലാത്ത ഒരു ഗോളിന് ഒഡീഷയെ വീഴ്‌ത്തി ഗോവ

ആദ്യ പകുതിയുടെ ഇൻജുറി ടെെമിലാണ് ഗോവ വിജയ ഗോൾ നേടിയത്

ഐഎസ്എൽ: എതിരില്ലാത്ത ഒരു ഗോളിന് ഒഡീഷയെ വീഴ്‌ത്തി ഗോവ

ഗോവ: ഇന്നത്തെ ഐഎസ്എൽ മത്സരത്തിൽ എഫ്‌സി ഗോവയ്‌ക്ക് വിജയം. ഒഡിഷ എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഗോവ പരാജയപ്പെടുത്തിയത്.

ആദ്യ പകുതിയുടെ ഇൻജുറി ടെെമിലാണ് ഗോവ വിജയ ഗോൾ നേടിയത്. ഇഗോർ ആൻഗുലോയിലൂടെയാണ് ഗോവയുടെ ഏകപക്ഷീയമായ ഗോൾ.

ഇന്നത്തെ വിജയത്തോടെ ഗോവ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി. അഞ്ച് കളികളിൽ രണ്ട് ജയവും രണ്ട് സമനിലയും ഒരു തോൽവിയുമാണ് ഗോവയ്‌ക്കുള്ളത്.

ഒഡിഷ പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ്. അഞ്ച് കളികൾ പൂർത്തിയാക്കിയ ഒഡിഷയ്‌ക്ക് ഒരു മത്സരത്തിൽ പോലും വിജയിക്കാനായിട്ടില്ല. നാല് മത്സരങ്ങളിൽ പരാജയം സമ്മതിച്ച ഒഡീഷ ഒരു കളി സമനിലയിലാക്കി.

Read Also: കർഷകർ രാജ്യത്തിന്റെ ജീവരക്തം; ജന്മദിനാഘോഷം ഒഴിവാക്കി യുവരാജ് സിങ്

അഞ്ച് കളികളിൽ നാല് ജയവും ഒരു തോൽവിയുമായി മുംബെെ എഫ്‌സിയാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. അഞ്ച് കളികളിൽ മൂന്ന് ജയവും ഒരു സമനിലയും ഒരു തോൽവിയും വഴങ്ങിയ അത്‌ലറ്റികോ ഡി കൊൽക്കത്ത രണ്ടാം സ്ഥാനത്താണ്.

ഇന്ത്യൻ സൂപ്പർ ലീഗിൽ നാളെ രണ്ട് മത്സരങ്ങൾ. ആദ്യ മത്സരം വൈകീട്ട് അഞ്ചിനാണ്. നോര്‍ത് ഈസ്റ്റ് യുണൈറ്റഡും ചെന്നൈയിന്‍ എഫ്‌സിയും ഏറ്റുമുട്ടും. രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് എതിരാളികൾ ബെംഗളൂരു എഫ്‌സിയാണ്. സീസണിൽ ഇതുവരെ ഒരു ജയം സ്വന്തമാക്കാൻ കേരള ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചിട്ടില്ല.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Isl 2020 21 odisha vs goa match score card

Best of Express