Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

ആദ്യ ജയത്തിനായുള്ള കാത്തിരിപ്പ് തുടർന്ന് ഒഡിഷയും; നോർത്ത് ഈസ്റ്റിനെതിരെയും സമനില

ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടിയാണ് മത്സരം സമനിലയിൽ അവസാനിപ്പിച്ചത്

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏഴ് മത്സരങ്ങൾ പൂർത്തിയാകുമ്പോഴും മൂന്ന് പോയിന്റ് തികച്ച് വാങ്ങാൻ സാധിക്കാതെ ഒഡിഷ എഫ്സി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരവും സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടിയാണ് മത്സരം സമനിലയിൽ അവസാനിപ്പിച്ചത്. വാശിയേറിയ പോരാട്ടത്തിൽ വിജയഗോളിനായി ഇരു ടീമുകളും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

മികച്ച തുടക്കമാണ് ഇരു ടീമുകൾക്കും ലഭിച്ചത്. പത്താം മിനിറ്റിൽ മലയാളി താരം ബ്രിട്ടോയിലൂടെ മുന്നിലെത്താൻ നോർത്ത് ഈസ്റ്റിന് അവസരം ലഭിച്ചെങ്കിലും ഷോട്ട് പുറത്തേക്ക് പോയി. പിന്നാലെ അപ്പിയയിലൂടെ വീണ്ടും നോർത്ത് ഈസ്റ്റിന് അവസരം ലഭിച്ചെങ്കിലും ഇത്തവണ അർഷ്ദീപ് ഒഡിഷയുടെ രക്ഷകനാവുകയായിരുന്നു. 16-ാം മിനിറ്റിൽ ഒഡിഷയും ഹൈലാൻഡേഴ്സിന്റെ ഗോൾമുഖത്ത് അപകടം സൃഷ്ടിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല.

23-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. ഡീഗോ മൗറീഷ്യയിലൂടെ ഒഡിഷയാണ് മുന്നിലെത്തിയത്. ലോങ് ഗ്രൗണ്ടര്‍ ഷോട്ടിലൂടെയാണ് മൗറീഷ്യോ ടീമിനെ മുന്നിലെത്തിച്ചത്. 23 മീറ്റര്‍ അകലെ നിന്നാണ് താരം ഷോട്ടുതിര്‍ത്തത്. താരം ഈ സീസണില്‍ നേടുന്ന മൂന്നാം ഗോളാണിത്.

ഗോൾവഴങ്ങിയതോടെ ഉണർന്ന് കളിച്ച നോർത്ത് ഈസ്റ്റ് മറുപടിക്കായി അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. 40-ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് പാഴാക്കിയെങ്കിലും ആദ്യ പകുതിയുടെ അധികസമയത്ത് സമനില പിടിച്ചു. നായകന്‍ ബെഞ്ചമിന്‍ ലാമ്പോട്ടാണ് ടീമിനായി സമനില ഗോള്‍ നേടിയത്. ഒരു തകര്‍പ്പന്‍ ഹെഡ്ഡറിലൂടെയാണ് ലാമ്പോട്ട് ടീമിനെ ഒപ്പമെത്തിച്ചത്.

രണ്ടാം പകുതിയിൽ ആദ്യം മുന്നിലെത്തിയത് നോർത്ത് ഈസ്റ്റ് യുണൈറ്റഡായിരുന്നു. 64-ാം മിനിട്ടില്‍ കെസി അപ്പിയയെ ബോക്‌സിനുള്ളില്‍ ഗോള്‍കീപ്പര്‍ അര്‍ഷ്ദീപ് വീഴ്ത്തിയതിന്റെ ഫലമായി നോര്‍ത്ത് ഈസ്റ്റിന് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു. കിക്കെടുത്ത അപ്പിയ ലക്ഷ്യം പിഴച്ചില്ല. എന്നാൽ രണ്ട് മിനിറ്റിനുള്ളിൽ നോർത്ത് ഈസ്റ്റിന് ഒഡിഷ മറുപടി നൽകി. കോള്‍ അലക്‌സാണ്ടറിലൂടെ ഒഡിഷ സമനില പിടിക്കുകയായിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Isl 2020 21 odisha fc vs north east united fc match result

Next Story
അടിമുടി മാറണം; രണ്ട് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ അഞ്ച് മാറ്റം നിർദേശിച്ച് ഗൗതം ഗംഭീർGautam Gambhir, ഗൗതം ഗംഭീർ, Medical Visa, മെഡിക്കൽ വിസ, Pakistani girl, പാക്കിസ്ഥാനി പെൺകുട്ടി, Medical treatment, ചികിത്സാ ആവശ്യം, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express