ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ഒഡിഷ എഫ്സിയെ വീഴ്ത്തി ജംഷദ്പൂർ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ജംഷദ്പൂരിന്റെ വിജയം. ഗോൾകീപ്പർ ടി.പി രഹ്നേഷ് റെഡ് കാർഡ് വാങ്ങി പുറത്ത് പോയതിന് പിന്നാലെ പത്ത് പേരുമായി കളിച്ച ജംഷദ്പൂർ ആദ്യ പകുതിയിൽ വാൽസ്കിസ് നേടിയ ഇരട്ട ഗോൾ മികവിൽ ലീഡെടുത്തെങ്കിലും. രണ്ടാം പകുതിയിൽ ഡിയെഗോ മൗറിഷ്യയോയുടെ ഗോളുകളാണ് ഒഡിഷ ഒപ്പമെത്തിയത്.

മത്സരത്തിന്റെ ആദ്യ മിനിറ്റ് മുതൽ അക്രമിച്ച് കളിച്ച ജംഷദ്പൂർ 12-ാം മിനിറ്റിലാണ് അക്കൗണ്ട് തുറന്നത്. പെനാൽറ്റി ബോക്സിനകത്ത് ഒഡിഷ താരത്തിന്റെ ഹാൻഡ്ബോളിന് റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു. കിക്കെടുത്ത വാൽസ്കിസിന്റെ ലക്ഷ്യം പിഴച്ചില്ല. 27-ാം മിനിറ്റിൽ വാൽസ്കിസ് ലീഡ് രണ്ടാക്കി. ഇതോടെ ഉണർന്ന് കളിച്ച ഒഡിഷ ശക്തമായ തിരിച്ചുവരവാണ് രണ്ടാം പകുതിയിൽ നടത്തിയത്.

പന്ത് കൈവശം വച്ച് കളിച്ച ഒഡിഷ നിരന്തരം മുന്നേറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടെയിരുന്നു. 74-ാം മിനിറ്റിൽ അത്തരത്തിൽ നടന്ന ഒരു മുന്നേറ്റം തടയാൻ ശ്രമിക്കുന്നതിനിടെ മുന്നോട്ടു വന്ന ജംഷദ്പൂരിന്റെ മലയാളി ഗോൾകീപ്പർ രഹ്നേഷ് ബോക്സിന് പുറത്തെത്തിയതിനെതിരെ റഫറി റെഡ് കാർഡെടുത്തു. ഇതോടെ പത്ത് പേരായി ചുരുങ്ങിയ ജംഷദ്പൂരിനെതിരെ ഒഡിഷ 77-ാം മിനിറ്റിൽ ആദ്യ ഗോൾ കണ്ടെത്തി. ഡിയെഗോ മൗറിഷ്യോയുടെ വകയായിരുന്നു ഒഡിഷയുടെ ഗോൾ. ഇഞ്ചുറി ടൈമിൽ മൗറിഷ്യോ തന്നെ ഒഡിഷയെ ഒപ്പമെത്തിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook