Latest News

ഒഡിഷയെ വീഴ്ത്തി മുംബൈ; പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്

സൂപ്പർ സൻഡേയിലെ ആദ്യ മത്സരത്തിൽ എകൃതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മുംബൈ സിറ്റി എഫ്സി ഒഡിഷ എഫ്സിയെ പരാജയപ്പെടുത്തിയത്

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡിഷയെ വീഴ്ത്തി മുംബൈ സിറ്റി. സൂപ്പർ സൻഡേയിലെ ആദ്യ മത്സരത്തിൽ എകൃതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മുംബൈ സിറ്റി എഫ്സി ഒഡിഷ എഫ്സിയെ പരാജയപ്പെടുത്തിയത് ആദ്യ പകുതിയിൽ ബെർത്തലോമ്യ ഓഗ്ബച്ചെയുടെ പെനാൽറ്റിയും റൗളിൻ ബോർഗസിന്റെ ഗോളുമാണ് മുംബൈക്ക് വിജയമൊരുക്കിയത്.

തുടക്കം മുതൽ മത്സരത്തിന്റെ ആധിപത്യം ഏറ്റെടുത്ത മുംബൈ സിറ്റി എഫ്സി ഒഡിഷയുടെ മുന്നേറ്റങ്ങളുടെ മുന ഒടിച്ചു. 18-ാം മിനിറ്റിൽ ഗോഡാർ നടത്തിയ ശ്രമം മുംബൈയെ മുന്നിലെത്തിക്കുമെന്ന് കരുതിയെങ്കിലും പന്ത് ക്രോസ് ബാറിന് പുറത്തുകൂടെ പോയി. എന്നാൽ 30-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഒഡിഷ പോസ്റ്റ് കടത്തി. ഒഡിഷ താരത്തിന്റെ ബോക്സിനകത്തെ ഹാൻഡോ ബോളിന് റഫറി പെനാൽറ്റി അനുവദിക്കുകയായിരുന്നു. കിക്കെടുത്ത ഓഗ്ബച്ചെ ലക്ഷ്യം കണ്ടു.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് റൗളിൻ ബോർഗസിലൂടെ മുംബൈ ലീഡ് ഉയർത്തി. ബോമസ് നടത്തിയ മുന്നേറ്റം ബിപിൻ ഏറ്റെടുത്ത് ബോർഗസിന് ക്രോസ് നൽകുകയായിരുന്നു. ബോർഗസ് പന്ത് വലയിലെത്തിച്ചു.

രണ്ടാം പകുതിയിൽ ലീഡ് ഉയർത്താനുള്ള മുംബൈയുടെ ശ്രമവും ഒപ്പം പിടിക്കാനുള്ള ഒഡിഷയുടെ മുന്നേറ്റങ്ങളും പരാജയപ്പെട്ടതോടെ മുംബൈക്ക് സീസണിലെ മൂന്നാം ജയം. ഇതോടെ 9 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താനും മുംബൈക്ക് സാധിച്ചു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Isl 2020 21 mumbai city fc vs odisha fc

Next Story
അവസാന ഓവറിൽ ഇന്ത്യയെ വിജയത്തിലെത്തിച്ച് പാണ്ഡ്യ; കങ്കാരുക്കൾക്ക് പരമ്പരയും നഷ്ടംhardik pandya, pandya, pandya australia, pandya dhoni, pandya langer, justin langer, langer, india vs australia, ind vs aus, cricket news
The moderation of comments is automated and not cleared manually by malayalam.indianexpress.com