ആധിപത്യം തുടർന്ന് മുംബൈ; ഹൈദരാബാദിന് സീസണിലെ ആദ്യ തോൽവി

എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മുംബൈ ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്

Mumbai City FC, മുംബൈ സിറ്റി എഫ്സി, Hyderabad FC, ഹൈദരാബാദ് എഫ്സി , ISL 2020, ഐഎസ്എൽ 2020, IE Malayalam, ഐഇ മലയാളം

ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈദരാബാദ് എഫ്സിയുടെ അപരാജിത കുതിപ്പ് അവസാനിപ്പിച്ച് മുംബൈ സിറ്റി എഫ്സി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മുംബൈ ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. മധ്യനിര കളിമറന്നപ്പോൾ സീസണിലെ ആദ്യ തോൽവി ഹൈദരാബാദ് ഏറ്റുവാങ്ങി.

മത്സരത്തിന്റെ തുടക്കം മുതൽ പന്ത് ആധിപത്യം പുലർത്തിയ മുംബൈ 38-ാം മിനിറ്റിലാണ് മുന്നിലെത്തിയത്. ഇന്ത്യൻ താരം വിഗ്നേഷ് ദക്ഷിണാമൂർത്തിയാണ് നീലപ്പടയ്ക്ക് ലീഡൊരുക്കിയത്. അഹമ്മദ് ജാഹു പോസ്റ്റിലേക്ക് ക്രോസ് ചെയ്ത പന്ത് ബിപിന്‍ സിങ് നേരിച്ച് വിഗ്‌നേഷിന് മറിക്കുകയായിരുന്നു. കിടിലന്‍ വോളിയിലൂടെ വിഗ്‌നേഷ് പന്ത് വലയിലാക്കി.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ലഭിച്ച സുവർണാവസരം പാഴാക്കിയത് ഒപ്പമെത്താനുള്ള ഹൈദരാബാദിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയായി. ഗോളി മാത്രം മുന്നിൽ നിൽക്കെ ആകാശ് മിശ്ര നല്‍കിയ ക്രോസ് പോസ്റ്റിന് തൊട്ടുമുന്നില്‍ നിന്നിരുന്ന യാസിറിന് വലയിലെത്തിക്കാന്‍ സാധിക്കാതെ പോവുകയായിരുന്നു.

ആദ്യ പകുതിയിൽ നേടിയ ലീഡിന്റെ ആത്മവിശ്വാസവുമായി രണ്ടാം പകുതിക്കിറങ്ങിയ മുംബൈ കൃത്യമായി തന്നെ ഹൈദരാബാദിന്റെ മധ്യനിരയെ തളച്ചു. പ്രത്യേകിച്ച് കഴിഞ്ഞ മത്സരങ്ങളിലെല്ലാം തകർപ്പൻ പ്രകടനവുമായി തിളങ്ങിയ ലിസ്റ്റൺ ഇന്ന് നിസാഹായനായി. അതേസമയം 59-ാം മിനിറ്റിൽ നായകനിലൂടെ ലീഡ് രണ്ടാക്കാൻ മുംബൈക്ക് സാധിച്ചു. ഹൈദരാബാദ് പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് റൗളിൻ ബോർഗസിന്റെ പാസ് ലെ ഫോൻഡ്രെ വലയിലെത്തിക്കുകയായിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Isl 2020 21 mumbai city fc vs hyderabad fc match result

Next Story
പകരക്കാരൻ ക്യാപ്റ്റന്റെ മികവിൽ പാക്കിസ്ഥാനു ജയംhafeez, cricket, pakistan, australia
The moderation of comments is automated and not cleared manually by malayalam.indianexpress.com