രണ്ടാം തോൽവിയുമായി ബ്ലാസ്റ്റേഴ്സ്; ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപ്പിച്ച് ഗോവ

ഇരട്ടഗോൾ നേടി ആംഗുലോ; 90ാം മിനുറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ

ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ ജയം തേടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഗോവയ്ക്കെതിരെ തിരിച്ചടി. ഒന്നിനെതിരെ മൂന്ന് ഗോളിന് ഗോവ ബ്ലാസ്റ്റേഴ്സിനെ തോൽപിച്ചു. ഗോവയ്ക്ക് വേണ്ടി ആംഗുലോ ഇരട്ടഗോൾ നേടി. വിൻസന്റ് ഗോമസാണ് ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ നേടിയത്.

ആദ്യ പകുതിയിൽ എതിരില്ലാത്ത ഒരു ഗോളിന് ഗോവ മുന്നിട്ട് നിന്നിരുന്നു. 30-ാം മിനിറ്റിൽ അംഗുലോ നേടിയ ഗോളാണ് ഗോവയെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയിൽ 52ാം മിനുറ്റിൽ മെൻഡോസയുടെ ഗോളിൽ ഗോവ ലീഡ് ഉയർത്തി. ഒറ്റഗോളും നേടാതെ കളിയവസാനിപ്പിക്കേണ്ടി വരുന്ന അവസ്ഥയിലായിരുന്നു മത്സരത്തിന്റെ 90ാം മിനുറ്റ് വരെ ബ്ലാസ്റ്റേഴ്സ്. എന്നാൽ 90ാം മിനുറ്റിൽ വിൻസന്റ് ഗോമസ് ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ നേടി. തൊട്ടു പിറകെ ഇഞ്ച്വറി ടൈമിന്റെ നാലം മിനുറ്റിൽ ഗോവ മൂന്നാമത്തെ ഗോൾ സ്കോർ ചെയ്തു. അംഗുലോയുടെ രണ്ടാമത്തെ ഗോളിഷൽ ഗോവ ഒന്നിനെതിരെ മൂന്ന് ഗോളെന്ന ലീഡ് നേടി.

മത്സരത്തിന്റെ തുടക്കം മുതൽ മികച്ച മുന്നേറ്റങ്ങളുമായി കേരള പ്രതിരോധത്തെ സമ്മർദ്ദത്തിലാക്കിയ ഗോവ ഷോട്ട് ഓൺ ടാർഗറ്റിലേക്ക് ഒന്നിലധികം ഷോട്ടുകളാണ് ആദ്യ 25 മിനിറ്റിൽ തന്നെ തുടുത്തത്. പത്താം മിനിറ്റിൽ ഓർട്ടിസിന്റെ ലോങ് റേഞ്ച് ക്രോസ് ബാറിൽ തട്ടി പോയപ്പോൾ മത്സരത്തിന്റെ മറ്റൊരു ഘട്ടത്തിൽ പോസ്റ്റ് കേരള ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനാവുകയായിരുന്നു.

അതേസമയം ഗോളെന്നുറപ്പിച്ച ഒന്നിലധികം മുന്നേറ്റങ്ങൾ കേരള ബ്ലാസ്റ്റേഴ്സും നടത്തിയെങ്കിലും ഫോർവേർഡിലെ പിഴവുകൾക്ക് അവയൊന്നും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. 30-ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ മറികടന്ന അംഗുലോ ഇടത് വശത്ത് നിന്ന് ഗോളിയുടെ തലയ്ക്ക് മുകളിലൂടെ പന്ത് ഫ്ലിക്ക് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.

ലീഗിൽ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം തോൽവിയാണ് ഞായറാഴ്ചത്തേത്. ഇതുവരെ നാല് മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സ് രണ്ടെണ്ണത്തിൽ സമനില പിടിച്ചിരുന്നു. ഗോവയുടെ ആദ്യ ജയമാണിത്. രണ്ട് സമനിലയും ഒരു തോൽവിയുമാണ് ഇതിനു മുൻപുള്ള മത്സരങ്ങളിൽ.

Web Title: Isl 2020 21 kerala blasters fc vs fc goa kbfc fcg live score match result

Next Story
ഒഡിഷയെ വീഴ്ത്തി മുംബൈ; പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്
The moderation of comments is automated and not cleared manually by malayalam.indianexpress.com