Latest News
UEFA EURO 2020: കരുത്തന്മാരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ്
സംസ്ഥാനത്ത് ലോക്ക്ഡൗണ് ഇളവുകള്‍ നാളെ മുതല്‍
സംസ്ഥാനത്ത് മഴ ശക്തം; ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
കോവിഡ് മരണങ്ങളില്‍ 21 ശതമാനവും തിരുവനന്തപുരത്ത്
രാജ്യത്ത് 62,224 പുതിയ കേസുകള്‍; 2,542 മരണം

ISL 2020-21 KBFC vs NEUFC: തിരിച്ചടിച്ച് ഹൈലാൻഡേഴ്സ്; കേരള ബ്ലാസ്റ്റേഴ്സിനെതിരെ സമനില

രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ നോർത്ത് ഈസ്റ്റ് സമനില പിടിക്കുകയായിരുന്നു

ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ ജയത്തിനായി കേരള ബ്ലാസ്റ്റേഴ്സിന് ഇനിയും കാത്തിരിക്കണം. സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് സമനില വഴങ്ങിയതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ ഹൈലാൻഡേഴ്സ് സമനില പിടിക്കുകയായിരുന്നു.

തുടക്കം മുതൽ അക്രമിച്ചു കളിച്ച കേരള ബ്ലാസ്റ്റേഴ്സ് അഞ്ചാം മിനിറ്റിൽ തന്നെ മുന്നിലെത്തി. ബോക്സിന് പുറത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് ബ്ലാസ്റ്റേഴ്സ് ഗോളാക്കുകയായിരുന്നു. സെയ്ത്യസെൻ സിങ്ങെടുത്ത കർവിങ് കിക്കിന് നായകൻ സിഡോഞ്ചയ്ക്ക് തല വെച്ച് കൊടുക്കേണ്ടിയെ വന്നുള്ളു. സീസണിലെ ആദ്യ ഗോൾ നായകന്റെ തലയിൽ നിന്ന് വിരിഞ്ഞതോടെ ആത്മവിശ്വാത്തോടെ കളിച്ച ബ്ലാസ്റ്റേഴ്സ് തുടരെ തുടരെ മുന്നേറ്റങ്ങൾ നടത്തി. തിരിച്ചടിക്കാൻ നോർത്ത് ഈസ്റ്റും ശ്രമിച്ചതോടെ സീസണിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിനാണ് ആരാധകർ സാക്ഷിയായത്.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ലീഡ് ഉയർത്താൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചു. പെനാൽറ്റി ബോക്സിനുള്ളിൽ പ്രധാൻ നടത്തിയ ഫൗളിന് റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു. കിക്കെടുത്ത ഇംഗ്ലീഷ് താരം ഗ്യാരി ഹൂപ്പർ നോർത്ത് ഈസ്റ്റ് ഗോളിയെ കബളിപ്പിച്ച് കൃത്യമായി ഹൈലാൻഡേഴ്സിന്റെ വലയിലെത്തിച്ചു.

ആദ്യ പകുതിയിൽ രണ്ട് ഗോളിന്റെ ലീഡെടുത്ത ആത്മവിശ്വാസത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചുകൊണ്ട് 51-ാം മിനിറ്റിൽ ഹൈലാൻഡേഴ്സ് ആദ്യ ഗോൾ കണ്ടെത്തി. ഗ്യല്ലെയോ എടുത്ത കോർണർ മനസിലാക്കാൻ സാധിക്കാതെ പോയ ബ്ലാസ്റ്റേഴ്സ് പ്രിതിരോധത്തിന്റെ പിഴവിലായിരുന്നു ക്വെസി അപ്പിയ നോർത്ത് ഈസ്റ്റിന്റെ അക്കൗണ്ട് തുറക്കുകയായിരുന്നു. 63-ാം മിനിറ്റിൽ ഒപ്പമെത്താനുള്ള സുവർണാവസരം അപ്പിയ തന്നെ പാഴാക്കിയത് ഹൈലാൻഡേഴ്സിന് തിരിച്ചടിയായി. ജെസലിന്റെ പിഴവിൽ പെനാൽറ്റി ലഭിച്ച നോർത്ത് ഈസ്റ്റിനുവേണ്ടി കിക്കെടുത്ത അപ്പിയയുടെ ഷോട്ട് ക്രോസ് ബാറിൽ തട്ടി പുറത്തുപോവുകയായിരുന്നു.

എന്നാൽ 90-ാം മിനിറ്റിൽ സില്ല ഹൈലാൻഡേഴ്സിനെ സമനിലയിലെത്തിച്ചു. സില്ലയുടെ ഗോളിലാണ് നോർത്ത് ഈസ്റ്റ് ഒപ്പമെത്തിയത്. അഞ്ച് മിനിറ്റ് അധിക സമയം ലഭിച്ചെങ്കിലും വിജയ ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കും സാധിക്കാതെ വന്നതോടെ മത്സരം സമനിലയിൽ. രണ്ട് ഗോളുകളുടെ ലീഡ് എടുത്തിട്ടും മത്സരം സമനിലയിൽ അവസാനിപ്പിക്കേണ്ടി വന്ന ബ്ലാസ്റ്റേഴ്സിന് ആദ്യ ജയത്തിനായി ഇനിയും കാത്തിരിക്കണം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Isl 2020 21 kbfc vs neufc match result goal scorers live updates

Next Story
കൊമ്പുകോർക്കാൻ വമ്പന്മാർ; കൊൽക്കത്ത ഡെർബി ഇന്ന്
The moderation of comments is automated and not cleared manually by malayalam.indianexpress.com