Latest News
ആഷിഖിന്റെ ഗോളും ഓൺഗോളും, 1-1ന് സമനിലയിൽ ബ്ലാസ്റ്റേഴ്സ്- ബെംഗുലൂരു മത്സരം

ബ്ലാസ്റ്റേഴ്‌സിന് സമനില കുരുക്ക്; പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്ത്

ഈ സമനിലയോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് മുന്നേറി

ഗോവ: ഐഎസ്എല്ലിൽ ഇന്നത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില കുരുക്ക്. ജംഷഡ്‌പൂർ എഫ്‌സിക്കെതിരായ മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. മികച്ച രീതിയിൽ കളിച്ചിട്ടും കേരളത്തിന്റെ മഞ്ഞപ്പടയെ ഭാഗ്യം തുണച്ചില്ല. ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം സഹൽ അബ്‌ദുൾ സമദിനാണ് ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം.

ബ്ലാസ്റ്റേഴ്‌സ് ഒരു ഗോൾ നേടിയെങ്കിലും റഫറി അത് അനുവദിച്ചില്ല. ഓഫ് സൈഡ് വിളിച്ചതോടെയാണ് ബ്ലാസ്റ്റേഴ്‌സിനെ ഭാഗ്യം കൈവിട്ടത്‌. അഞ്ചോളം കിക്കുകൾ ജംഷഡ്‌പൂരിന്റെ ഗോൾ പോസ്റ്റിൽ തട്ടിത്തെറിച്ചു. പത്തിലധികം ഗോൾ അവസരങ്ങൾ സൃഷ്ടിക്കാൻ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചു.

Read Also: ഞാൻ ചീത്തപറയും, അതെല്ലാം കേട്ട് സിറാജ് ചിരിച്ചുനിൽക്കും; ഇന്ത്യയുടെ ബൗളിങ് കോച്ച്

ഈ സമനിലയോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് മുന്നേറി. ഏഴാം സ്ഥാനത്തെത്താൻ ജംഷഡ്‌പൂരിന് സാധിച്ചു. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലായി ബ്ലാസ്റ്റേഴ്‌സ് തോൽവിയറിഞ്ഞിട്ടില്ല.

ആദ്യ മിനിട്ടുകളിൽ ജംഷഡ്‌പൂർ ആക്രമിച്ച് കളിച്ചെങ്കിലും പിന്നീട് താളം നഷ്ടമായി. തുടക്കത്തിൽ ഏതാനും ഗോൾ അവസരങ്ങൾ സൃഷ്ടിക്കാനും ജംഷഡ്‌പൂരിന് സാധിച്ചു.

മുംബൈ സിറ്റി, എടികെ മോഹന്‍ ബഗാന്‍, ഗോവ, ഹൈദരബാദ് എന്നീ ടീമുകളാണ് പോയിന്റ് പട്ടികയിൽ ആദ്യ നാല് സ്ഥാനത്ത് തുടരുന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Isl 2020 21 jamshedpur vs kerala blasters match result

Next Story
ഞാൻ ചീത്തപറയും, അതെല്ലാം കേട്ട് സിറാജ് ചിരിച്ചുനിൽക്കും; ഇന്ത്യയുടെ ബൗളിങ് കോച്ച്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express