ജംഷദ്പൂരിന്റെ രക്ഷകനായി രഹ്നേഷ്; നോർത്ത് ഈസ്റ്റിന് സീസണിലെ ആദ്യ തോൽവി

ജയത്തോടെ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറാനും ജംഷദ്പൂരിനായി

ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ അപരാജിത കുതിപ്പ് അവസാനിപ്പിച്ച് ജംഷദ്പൂർ എഫ്സി. എതിരില്ലാത്ത ഒരു ഗോളിനാണ് ഹൈലാൻഡേഴ്സിനെതിരെ ജംഷദ്പൂരിന്റെ വിജയം. അനികേത് ജാദവിന്റെ ഗോളും രഹ്നേഷിന്റെ സേവുകളുമാണ് ജംഷദ്പൂരിന് വിജയമൊരുക്കിയത്. ജയത്തോടെ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറാനും ജംഷദ്പൂരിനായി.

മത്സരത്തിന്റെ തുടക്കത്തിൽ ഇരു ടീമുകളും ഒരേ താളത്തിൽ കളിച്ചെങ്കിലും ജംഷദ്പൂർ സാവധാനം ആധിപത്യം ഏറ്റെടുക്കുകയായിരുന്നു.15-ാം മിനിറ്റിൽ അനികേതിന്റെ ലോങ് റേഞ്ച് നോർത്ത് ഈസ്റ്റ് ഗോൾമുഖത്ത് അപകടമുണ്ടാക്കി. എന്നാൽ ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോവുകയായിരുന്നു. ഇതോടെ ഉണർന്ന് കളിച്ച നോർത്ത് ഈസ്റ്റിന് 23-ാം മിനിറ്റിൽ ബോക്സിന് തൊട്ടുപുറത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് മുതലാക്കാൻ സാധിച്ചില്ല. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് വീണ്ടും ഇരു ടീമുകളും ഒന്നിലധികം അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ആദ്യം അവസരം ലഭിച്ചത് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായിരുന്നു. സില്ലയുടെ ഫ്രീകിക്ക് ഗോളെന്ന് തോന്നിച്ചെങ്കിലും ക്രോസ്ബാറിന് തൊട്ടുമുകളിലൂടെ പുറത്തേക്ക് പോയി. പിന്നാലെ തന്നെ മത്സരത്തിലെ ഏക ഗോളും പിറന്നു. 53-ാം മിനിറ്റിലായിരുന്നു അനേകിത്തിന്റെ ഗോൾ.

ജാക്കിചന്ദ് സിങ്ങിന്റെ പാസ്സില്‍ നിന്നാണ് അനികേത് അനായാസം വല ചലിപ്പിച്ചത്. അനികേതിന്റെ സീസണിലെ ആദ്യ ഗോളാണിത്. രണ്ടുമിനിട്ടുകള്‍ക്ക് ശേഷം അനികേത് ഒറ്റയ്ക്ക് ബോക്‌സിലേക്ക് മുന്നേറി ഒരു ഷോട്ടുതിര്‍ത്തെങ്കിലും അത് പോസ്റ്റിന് മുകളിലൂടെ പറന്നുപോയി.

64-ാം മിനിറ്റിൽ ഒപ്പമെത്താൻ നോർത്ത് ഈസ്റ്റിന് ഒരു പെനാൽറ്റി അവസരം ലഭിച്ചു. ബോക്‌സിനുള്ളില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ബെഞ്ചമിന്‍ ലാംപര്‍ട്ടിനെ എസ്സെ വീഴ്ത്തിയതിനാണ് ജംഷദ്പൂരിനെതിരെ റഫറി പെനാൽറ്റി അനുവദിച്ചത്. എന്നാൽ സില്ലയുടെ കിക്ക് മലയാളി ഗോൾകീപ്പർ രഹ്നേഷ് തടയുകയായിരുന്നു. തുടർന്നും ഇരു ടീമുകളും മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Isl 2020 21 jamshedpur fc vs north east united fc match result

Next Story
ഫിഫ പുരസ്കാരം: മെസിയുടെ വോട്ട് റൊണോയ്ക്കല്ലronaldo nazario, ronaldo, ronaldo messi, messi ronaldo, cristiano ronaldo, lionel messi, mohamed salah, eden hazard, neymar, kylian mbappe, ronaldo list, ronaldo messi cristiano, football news, റൊണാൾഡോ നസാരിയോ, റൊണാൾഡോ, റൊണാൾഡോ മെസ്സി, മെസ്സി റൊണാൾഡോ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, മുഹമ്മദ് സലാ, ഈഡൻ ഹസാർഡ്, നെയ്മർ, കൈലിയൻ എംബപ്പേ, റൊണാൾഡോ ലിസ്റ്റ്, റൊണാൾഡോ മെസി ക്രിസ്റ്റ്യാനോ, ഫുട്ബോൾ വാർത്ത, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express