ഇന്ത്യൻ ഫുട്ബോൾ ആരാധകർ വീണ്ടുമൊരു തകർപ്പൻ സീസണിനൊരുങ്ങുകയാണ്. ഏറെ കാത്തിരിപ്പിനൊടുവിൽ ഐഎസ്എൽ ഏഴാം സീസണിന് കിക്കോഫ് ആകുമ്പോൾ പ്രധാന നഷ്ടവും ആരാധകർക്ക് തന്നെയാണ്. ഗ്യാലറികളെ ഇളക്കി മറിച്ചിരുന്ന ആരാധക കൂട്ടം ഇത്തവണ സ്റ്റേഡിയത്തിന് പുറത്താണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ മത്സരങ്ങൾ നടത്താൻ സംഘാടകർ തീരുമാനിക്കുകയായിരുന്നു. എന്നാൽ ലോകമെമ്പാടുമുള്ള 82 രാജ്യങ്ങളിൽ ഐഎസ്എല്ലിന്റെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.

ഗോവയിലാണ് ഇത്തവണത്തെ സീസൺ പൂർണമായും സംഘടിപ്പിക്കപ്പെടുന്നത്. മൂന്ന് വേദികളിലായാണ് മത്സരങ്ങൾ. ജിഎംസി സ്റ്റേഡിയം, തിലക് മൈതാൻ സ്റ്റേഡിയം, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു സ്റ്റേഡിയം എന്നിവിടങ്ങളിൽ നടക്കുന്ന മത്സരങ്ങൾ ആരംഭിക്കുന്നത് ഇന്ത്യൻ സമയം 7.30നാണ്. നവംബർ 20ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും.

Also Read: ISL 2020-2021, Kerala Blasters FC: ഹൂപ്പർ നൽകുന്ന ‘ഹോപ്പ്’; മൂർച്ചയേറിയ മുന്നേറ്റനിരയുമായി കേരള ബ്ലാസ്റ്റേഴ്സ്

സ്റ്റാർ നെറ്റ്‌വർക്കാണ് ഐഎസ്എല്ലിന്റെ ഔദ്യോഗിക സംപ്രേഷണ പങ്കാളി. ഇന്ത്യയിൽ സ്റ്റാർ സ്പോർട്സ് 1 എസ്ഡി, സ്റ്റാർ സ്പോർട് 1 എച്ച്ഡി, സ്റ്റാർ സ്പോർട്സ് 2 എസ്ഡി, സ്റ്റാർ സ്പോർട്സ് 2 എച്ച്ഡി എന്നീ ചനലുകളിൽ ഇംഗ്ലീഷ് കമന്ററിയോടുകൂടി ഐഎസ്എൽ മത്സരങ്ങൾ കാണാം.

Also Read: ISL 2020-2021, Kerala Blasters FC: പ്രതിരോധത്തിലെ ആഫ്രിക്കൻ കോട്ടയും ഇന്ത്യൻ കരുത്തും; കരുതിയിരിക്കുക ബ്ലാസ്റ്റേഴ്സിനെ

പ്രാദേശിക ഭാഷകളിലെ കമന്ററി ഇത്തവണയും ഐഎസ്എൽ മത്സരങ്ങളുടെ മാറ്റുകൂട്ടുമെന്നുറപ്പാണ്. മലയാളത്തിൽ ഏഷ്യനെറ്റ് പ്ലസിലും ഏഷ്യനെറ്റ് മൂവിസിലുമാണ് ഐഎസ്എൽ മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഹിന്ദിയിൽ സ്പോർട്സ് 1 എസ്ഡി, സ്റ്റാർ സ്പോർട് 1 എച്ച്ഡി, സ്റ്റാർ സ്പോർട്സ് 2 എസ്ഡി, സ്റ്റാർ സ്പോർട്സ് 2 എച്ച്ഡി എന്നീ ചനലുകളിലും മത്സരങ്ങൾ കാണാം.

മറ്റ് പ്രാദേശിക ചാനലുകൾ: സ്റ്റാർ സ്പോർട്സ ബാംഗ്ല, സ്റ്റാർ സ്പോർട്സ് കന്നഡ, സ്റ്റാർ സ്പോർട്സ് തമിഴ്, സ്റ്റാർ സ്പോർട്സ് തെലുങ്കു, സ്റ്റാർ സ്പോർട്സ് മറാത്തി.

Also Read: ISL 2020-2021, Kerala Blasters FC: കണക്ക് കൂട്ടിയും കിഴിച്ചും കിരീടത്തിലേക്ക് വഴിതെളിച്ച് ബ്ലാസ്റ്റേഴ്സിന്റെ പരിശീലന സംഘം

മത്സരങ്ങൾ ഓൺലൈനിൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആപ്ലിക്കേഷനിൽ വിഐപി അക്കൗണ്ട് വഴിയും ജിയോ ടിവിയിലും കാണാൻ സാധിക്കും.യപ്പ് ടിവിയിലൂടെ യൂറോപ്യൻ രാജ്യങ്ങളിലുള്ളവർക്കും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലുള്ളവർക്കും ഐഎസ്എൽ മത്സരങ്ങൾ കാണാം. മിഡിൽ ഈസ്റ്റിലും ഏഷ്യനെറ്റ് പ്ലസിലാണ് ഐഎസ്എൽ സംപ്രേഷണം. ഓസ്ട്രേലിയയിൽ ഫോക്സ് സ്‌പോർട്സിലും അമേരിക്കയിലും കാനഡയിലും ഇഎസ്പിഎന്നിലും മത്സരങ്ങൾ കാണാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook