ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം പതിപ്പിൽ തങ്ങളുടെ ആദ്യ ജയം തേടിയിറങ്ങിയ ബെംഗളൂരു എഫ്സിക്ക് തിരിച്ചടി. ഹൈദരാബാദ് എഫ്സിക്കെതിരായ മത്സരം സമനിലയിൽ. പൊസഷനിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഹൈദരബാദ് മികച്ച് നിന്നപ്പോൾ ബെംഗളൂരുവിന്റെ തന്ത്രങ്ങൾ പിഴച്ചു.

മത്സരത്തിന്രെ ആറാം മിനിറ്റിൽ തന്നെ ഉദാന്ത സിങ് നടത്തിയ മുന്നേറ്റം ബെംഗളൂരുവിന് പ്രതീക്ഷ നൽകിയെങ്കിലും പിന്നീട് ഹൈദരാബാദ് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ബെംഗളൂരു താരങ്ങളെ കാഴ്ചക്കാരാക്കി ഹൈദരാബാദ് മത്സരം ഏറ്റെടുക്കുകയായിരുന്നു. 24-ാം മിനിറ്റിൽ ലഭിച്ച ഹെഡർ ഗോളെന്നുറപ്പിച്ചെങ്കിലും ബെംഗളൂരു ഗോൾകീപ്പർ ഗുർപ്രീതിന്റെ തകർപ്പൻ സേവ് നീലപ്പടയ്ക്ക് രക്ഷയാവുകയായിരുന്നു.

ആദ്യ പകുതിയിൽ രണ്ട് താരങ്ങൾ പരുക്കേറ്റ് പുറത്തുപോകേണ്ടി വന്നത് ഹൈദരാബാദിന് തിരിച്ചടിയായി. രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവിന് ബെംഗളൂരു ശ്രമിച്ചെങ്കിലും ഗോൾ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടു. ഹൈദരാബാദിന്റെ ഗോൾമോഹങ്ങളും സഫലമാകാതിരുന്നതോടെ മത്സരം സമനിലയിൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook