ISL 2020-21 Final: Mumbai City ATK Mohun Bagan- കന്നി കിരീടനേട്ടവുമായി മുംബൈ സിറ്റി: എടികെ മോഹൻബഗാനെ തകർത്തത് ഒന്നിനെതിരെ രണ്ട് ഗോളിന്

ഓഗ്ബച്ചെയുടെ അസിസ്റ്റിൽ മിഡ്ഫീൽഡർ ബിബിൻ സിങ്ങാണ് 90ാം മിനുറ്റിലെ വിജയഗോൾ നേടിയത്

isl, isl live, isl final live score, isl final live streaming, isl football, isl 2021 live, isl football live streaming, isl today match, isl match, isl live match, isl live match score, isl live streaming, live streaming, football live score, football live streaming, live football score, football live, mumbai city vs atk mohun bagan, mumbai city vs atk mohun bagan final, mumbai city vs atk mohun bagan live, mumbai city vs atk mohun bagan live streaming, mumbai city vs atk mohun bagan football live, mumbai city vs atk mohun bagan today match, ഐഎസ്എൽ, ഐഎസ്എൽ ഫൈനൽ, ഐഎസ്എൽ സ്കോർ, ഫുട്ബോൾ ലൈവ് സ്കോർ, ഫുട്ബോൾ ലൈവ് സ്ട്രീമിംഗ്, ലൈവ് ഫുട്ബോൾ സ്കോർ, ഫുട്ബോൾ ലൈവ്, മുംബൈ സിറ്റി എടികെ മോഹൻ ബഗാൻ, മുംബൈ സിറ്റി എടികെ മോഹൻ ബഗാൻ ഫൈനൽ, മുംബൈ സിറ്റി എടികെ മോഹൻ ബഗാൻ ലൈവ്, മുംബൈ സിറ്റി എടികെ മോഹൻ ബഗാൻ ലൈവ് സ്ട്രീമിംഗ്, മുംബൈ സിറ്റി, എടികെ മോഹൻ ബഗാൻ, ie malayalam

ISL 2020-21 Final, Mumbai City vs ATK Mohun Bagan Football Score Updates: ഐഎസ്എൽ 2020-21 സീസണിൽ കിരീട ജേതാക്കളായി മുംബൈ സിറ്റി എഫ്സി. ഫൈനൽ മത്സരത്തിൽ എടികെ മോഹൻ ബഗാനെ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് മുംബൈ കന്നി കിരീട നേട്ടം സ്വന്തമാക്കിയത്. ഈ വർഷം ആദ്യമായാണ് മുംബൈ ഐഎസ്എൽ ഫൈനലിലെത്തിയത്.

ആദ്യ പകുതി 1-1ന് പിരിഞ്ഞ മത്സരത്തിൽ രണ്ടാം പകുതിയിൽ 90ാം മിനുറ്റിലാണ് മുംബൈ വിജയഗോൾ നേടിയത്. ഓഗ്ബച്ചെയുടെ അസിസ്റ്റിൽ മുംബൈ മിഡ്ഫീൽഡർ ബിബിൻ സിങ്ങാണ് വിജയഗോൾ നേടിയത്.

മത്സരത്തിൽ ആദ്യ ലീഡ് നേടിയത് എടികെ മോഹൻ ബഗാനായിരുന്നെങ്കിലും സെൽഫ് ഗോളിലൂടെ ടീമിന്റെ തിരിച്ചടി ആരംഭിക്കുകകയായിരുന്നു.  റോയ് കൃഷ്ണയുടെ അസിസ്റ്റിൽ ഡേവിഡ് വില്യംസ് നേടിയ ഗോളിലൂടെ 18ാം മിനുറ്റിലാണ് എടികെ മോഹൻ ബഗാൻ ആദ്യ ലിഡ് നേടിയത്. എന്നാൽ 29ാം മിനുറ്റിൽ എടികെ മോഹൻ ബ​ഗാൻ പ്രതിരോധതാരം ടിറിയുടെ സെൽഫ് ​ഗോളിലൂടെ മുംബൈ സമനില നേടി. ടിറിയുടെ ഹെഡ്ഡർ ലക്ഷ്യം തെറ്റി സ്വന്തം പോസ്റ്റിലേക്ക് പതിക്കുകയായിരുന്നു.സമനിലയിൽ പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം ഏതാണ്ട് രണ്ടാം പകുതിയുടെ അവസാനം വരെ മത്സരം 1-1 എന്ന നിലയിൽ തുടർന്നെങ്കിലും 90ാം മിനുറ്റിലെ രണ്ടാം ഗോളോടെ മുംബൈ ആദ്യ ഐഎസ്എൽ ഫൈനൽ വിജയം സ്വന്തമാക്കി.

മഡ്ഗാവിലെ ഫത്തോർഡ സ്റ്റേഡിയത്തിലാണ് ഐഎസ്എൽ ഫൈനൽ മത്സരം നടന്നത്.ലീഗിലെ ഈ സീസണിലെ 114 മത്സരങ്ങൾക്ക് ശേഷം മികച്ച രണ്ട് ടീമുകൾ ഫൈനൽ വിജയത്തിനായി ഏറ്റുമുട്ടിയത്. ലീഗ് ഘട്ടത്തിൽ സമാനമായ റെക്കോർഡുകൾ നേടിയാണ് ഇരു ടീമുകളും ഫൈനലിലെത്തിയത്. 12 വിജയങ്ങൾ, 4 തോൽവികൾ എന്നിവയാണ് ലീഗ് ഘട്ടത്തിൽ ഇരു ടീമുകളും നേടിയത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Isl 2020 21 final mumbai city vs atk mohun bagan score updates

Next Story
എം.ജി സർവ്വകലാശാലയ്ക്ക് വനിതാ കിരീടം; അന്തർസസർവ്വകലാശാല മീറ്റിൽ രണ്ടാമത്inter university meet
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express