/indian-express-malayalam/media/media_files/uploads/2021/03/mumbai-city-vs-atk-mohun-bagan.jpg)
ISL 2020-21 Final, Mumbai City vs ATK Mohun Bagan Football Score Updates: ഐഎസ്എൽ 2020-21 സീസണിൽ കിരീട ജേതാക്കളായി മുംബൈ സിറ്റി എഫ്സി. ഫൈനൽ മത്സരത്തിൽ എടികെ മോഹൻ ബഗാനെ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് മുംബൈ കന്നി കിരീട നേട്ടം സ്വന്തമാക്കിയത്. ഈ വർഷം ആദ്യമായാണ് മുംബൈ ഐഎസ്എൽ ഫൈനലിലെത്തിയത്.
ആദ്യ പകുതി 1-1ന് പിരിഞ്ഞ മത്സരത്തിൽ രണ്ടാം പകുതിയിൽ 90ാം മിനുറ്റിലാണ് മുംബൈ വിജയഗോൾ നേടിയത്. ഓഗ്ബച്ചെയുടെ അസിസ്റ്റിൽ മുംബൈ മിഡ്ഫീൽഡർ ബിബിൻ സിങ്ങാണ് വിജയഗോൾ നേടിയത്.
മത്സരത്തിൽ ആദ്യ ലീഡ് നേടിയത് എടികെ മോഹൻ ബഗാനായിരുന്നെങ്കിലും സെൽഫ് ഗോളിലൂടെ ടീമിന്റെ തിരിച്ചടി ആരംഭിക്കുകകയായിരുന്നു. റോയ് കൃഷ്ണയുടെ അസിസ്റ്റിൽ ഡേവിഡ് വില്യംസ് നേടിയ ഗോളിലൂടെ 18ാം മിനുറ്റിലാണ് എടികെ മോഹൻ ബഗാൻ ആദ്യ ലിഡ് നേടിയത്. എന്നാൽ 29ാം മിനുറ്റിൽ എടികെ മോഹൻ ബ​ഗാൻ പ്രതിരോധതാരം ടിറിയുടെ സെൽഫ് ​ഗോളിലൂടെ മുംബൈ സമനില നേടി. ടിറിയുടെ ഹെഡ്ഡർ ലക്ഷ്യം തെറ്റി സ്വന്തം പോസ്റ്റിലേക്ക് പതിക്കുകയായിരുന്നു.സമനിലയിൽ പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം ഏതാണ്ട് രണ്ടാം പകുതിയുടെ അവസാനം വരെ മത്സരം 1-1 എന്ന നിലയിൽ തുടർന്നെങ്കിലും 90ാം മിനുറ്റിലെ രണ്ടാം ഗോളോടെ മുംബൈ ആദ്യ ഐഎസ്എൽ ഫൈനൽ വിജയം സ്വന്തമാക്കി.
മഡ്ഗാവിലെ ഫത്തോർഡ സ്റ്റേഡിയത്തിലാണ് ഐഎസ്എൽ ഫൈനൽ മത്സരം നടന്നത്.ലീഗിലെ ഈ സീസണിലെ 114 മത്സരങ്ങൾക്ക് ശേഷം മികച്ച രണ്ട് ടീമുകൾ ഫൈനൽ വിജയത്തിനായി ഏറ്റുമുട്ടിയത്. ലീഗ് ഘട്ടത്തിൽ സമാനമായ റെക്കോർഡുകൾ നേടിയാണ് ഇരു ടീമുകളും ഫൈനലിലെത്തിയത്. 12 വിജയങ്ങൾ, 4 തോൽവികൾ എന്നിവയാണ് ലീഗ് ഘട്ടത്തിൽ ഇരു ടീമുകളും നേടിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.