Latest News

രണ്ട് റെഡ് കാർഡ്; ജംഷദ്പൂരിനെ സമനിലയിൽ തളച്ച് ഈസ്റ്റ് ബംഗാൾ

ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റക്കാരായ ഈസ്റ്റ് ബംഗാൾ എഫ്സി അവരുടെ നാലാം മത്സരത്തിന് ശേഷം പോയിന്റ് പട്ടികയിൽ അക്കൗണ്ട് തുറന്നു. ജംഷദ്പൂർ എഫ്സിയെ സമനിലയിൽ പിടിച്ചാണ് ഈസ്റ്റ് ബംഗാൾ ടൂർണമെന്റിലേക്ക് മടങ്ങിയെത്തിയത്. മത്സരത്തിന്റെ മുഴുവൻ സമയവും ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കും സാധിക്കാതെ വന്നതോടെ പോരാട്ടം സമനിലയിൽ അവസാനിക്കുകയായിരുന്നു. 24-ാം മിനിറ്റിൽ തന്നെ പത്ത് പേരായി ചുരുങ്ങിയ ഈസ്റ്റ് ബംഗാൾ മികച്ച പ്രതിരോധമാണ് വാൽസ്കിസും വില്യംസണുമെല്ലാം അടങ്ങുന്ന മികച്ച മുന്നേറ്റ നിരയ്ക്ക് മുന്നിലൊരുക്കിയത്. ആദ്യ മിനിറ്റിൽ തന്നെ […]

ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റക്കാരായ ഈസ്റ്റ് ബംഗാൾ എഫ്സി അവരുടെ നാലാം മത്സരത്തിന് ശേഷം പോയിന്റ് പട്ടികയിൽ അക്കൗണ്ട് തുറന്നു. ജംഷദ്പൂർ എഫ്സിയെ സമനിലയിൽ പിടിച്ചാണ് ഈസ്റ്റ് ബംഗാൾ ടൂർണമെന്റിലേക്ക് മടങ്ങിയെത്തിയത്. മത്സരത്തിന്റെ മുഴുവൻ സമയവും ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കും സാധിക്കാതെ വന്നതോടെ പോരാട്ടം സമനിലയിൽ അവസാനിക്കുകയായിരുന്നു. 24-ാം മിനിറ്റിൽ തന്നെ പത്ത് പേരായി ചുരുങ്ങിയ ഈസ്റ്റ് ബംഗാൾ മികച്ച പ്രതിരോധമാണ് വാൽസ്കിസും വില്യംസണുമെല്ലാം അടങ്ങുന്ന മികച്ച മുന്നേറ്റ നിരയ്ക്ക് മുന്നിലൊരുക്കിയത്.

ആദ്യ മിനിറ്റിൽ തന്നെ ജംഷദ്പൂർ അപകടകരമായ ഒരു മുന്നേറ്റം നടത്തിയെങ്കിലും ശങ്കറിന്റെ ഇടപ്പെടൽ ഗോൾ വഴങ്ങുന്നതിൽ നിന്ന് ഈസ്റ്റ് ബംഗാളിനെ രക്ഷപ്പെടുത്തി. പിന്നീടും നിരവധി മുന്നേറ്റങ്ങളാണ് ആദ്യ പത്ത് മിനിറ്റിനുള്ളിൽ ജംഷദ്പൂർ നടത്തിയത്. ഇതിൽ രണ്ട് കോർണറും ഉൾപ്പെടുന്നു. 20 മിനിറ്റിൽ ഈസ്റ്റം ബംഗാൾ താരം ലിങ്ഡോ ആദ്യ യെല്ലോ കാർഡ് വാങ്ങി. നാല് മിനിറ്റുകൾക്കപ്പുറം രണ്ടാം യെല്ലോയും കാണേണ്ടി വന്ന താരം റെഡ് കാർഡുമായി മടങ്ങി.

ഇതോടെ പത്ത് പേരായി ചുരുങ്ങിയ ഈസ്റ്റ് ബംഗാൾ ജംഷദ്പൂരിന് മുന്നിൽ ഒന്നുകൂടി ശോഷിക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. മറ്റിയുടെയടക്കം ഒരുപിടി മുന്നേറ്റങ്ങളും പ്രകടനങ്ങളും മാത്രമാണ് ആദ്യ പകുതിയിൽ ഈസ്റ്റ് ബംഗാളിന്റെ ജീവൻ നിലനിർത്തിയത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മാറ്റങ്ങളുമായി ഇറങ്ങിയ ഇരു ടീമുകളും ലക്ഷ്യം ഗോൾ തന്നെയാണെന്ന് വ്യക്തമാക്കിയതാണ്. നിരവധി മുന്നേറ്റങ്ങളുമുണ്ടായെങ്കിലും ഫലം കണ്ടില്ല. ഇഞ്ചുറി ടൈമിൽ ജംഷദ്പൂർ താരം ദിൻലയാനയും റെഡ് കാർഡ് കണ്ട് പുറത്തായി. നേരത്തെ യെല്ലോ കാർഡ് കിട്ടിയ താരം ഇഞ്ചുറി ടൈമിൽ മഗോമയെ ഫൗൾ ചെയ്തതിന് രണ്ടാം യെല്ലോയും വാങ്ങുകയായിരുന്നു.

മത്സരത്തിന്റെ 69 ശതമാനം സമയവും പന്ത് കൈവശം വെച്ച ജംഷദ്പൂരിന് മുന്നിൽ ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധം വിലങ്ങു തടിയാവുകയായിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Isl 2020 21 east bengal fc vs jamshedpur fc live score updates

Next Story
വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ മുംബൈ ഇന്ത്യൻസിൽ പുതിയ ഉത്തരവാദിത്വം ഏറ്റെടുത്ത് പാർഥിവ്
The moderation of comments is automated and not cleared manually by malayalam.indianexpress.com