scorecardresearch
Latest News

ഐഎസ്എൽ: ചെന്നൈയിന്‍ എഫ്‌സിക്ക് ജയം, നില മെച്ചപ്പെടുത്താനാവാതെ ഒഡിഷ

ആദ്യ പകുതി മുതൽ ആക്രമിച്ച് കളിക്കാൻ നോക്കിയെങ്കിലും ഒഡിഷയെ ഭാഗ്യം തുണച്ചില്ല

ഗോവ: ഐഎസ്എല്ലിൽ ഇന്നത്തെ മത്സരത്തിൽ ചെന്നൈയിന്‍ എഫ്‌സിക്ക് ജയം. എതിരാളികളായ ഒഡിഷ എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചെന്നൈയിന്‍ എഫ്‌സി പരാജയപ്പെടുത്തിയത്.

ചെന്നൈയിന്‍ എഫ്‌സിയുടെ രണ്ട് ഗോളുകളും പിറന്നത് ആദ്യ പകുതിയിലാണ്. ഇസ്‌മയിൽ ഗോൺസാൽവസിന്റെ ഇരട്ടഗോളുകളാണ് ചെന്നൈയിൻ എഫ്‌സിക്ക് ജയം സമ്മാനിച്ചത്. 15-ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. 21-ാം മിനിറ്റിൽ ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് ഇസ്‌മ ലീഡ് ഉയർത്തി.

Read Also: മുട്ടിക്കളിച്ച് ക്രിക്കറ്റിനെ കൊന്നു; വിഹാരിയെ പരിഹസിച്ച് മന്ത്രി, കിടിലൻ മറുപടി നൽകി താരം

ആദ്യ പകുതി മുതൽ ആക്രമിച്ച് കളിക്കാൻ നോക്കിയെങ്കിലും ഒഡിഷയെ ഭാഗ്യം തുണച്ചില്ല. രണ്ടാം പകുതിയില്‍ ഫോമിലില്ലാത്ത മാര്‍സലീന്യോയെ പിന്‍വലിച്ച് ഡീഗോ മൗറീഷ്യോയെ കൊണ്ടുവരാനുള്ള ഒഡിഷയുടെ തീരുമാനം ഫലം കണ്ടു. ഡീഗോ മൗറീഷ്യോയാണ് 63-ാം മിനിറ്റിൽ ഒഡിഷയ്ക്കായി ഗോൾ നേടിയത്.

ഈ വിജയത്തോടെ ചെന്നൈയിന്‍ എഫ്‌സി പോയിന്റ് പട്ടികയില്‍ 14 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചപ്പോള്‍ ഒഡിഷ അവസാന സ്ഥാനത്തുതന്നെ തുടരുന്നു. ഇനിയുള്ള മത്സരങ്ങൾ ഒഡിഷയ്‌ക്ക് നിർണായകമാണ്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Isl 2020 21 chennaiyin fc vs odisha fc match result