പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ  ചെന്നൈയിന്‍ എഫ്‌സിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ബെംഗളൂരു എഫ്‌സി. നായകൻ സുനിൽ ഛേത്രിയാണ് ബെംഗലൂരുവിന് വേണ്ടി ഗോൾ നേടിയത്. 59ാം മിനുറ്റിൽ നായകൻ സുനിൽ ഛേത്രി തനിക്ക് ലഭിച്ച പെനാൽറ്റി ചെന്നൈയുടെ ഗോൾവലയിലെത്തിക്കുകയായിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയിലേതിനേക്കാൾ രണ്ടാം പകുതിയിലാണ് ഇരു ടീമുകളും മികച്ച പ്രകടനം കാഴ്ചവച്ചത്.  മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിത  സമനിലയിൽ അവസാനിച്ചത്.  ഇരുടീമുകളും ആദ്യ പകുതിയില്‍ നല്ല പ്രകടനം പുറത്തെടുത്തെങ്കിലും ഗോൾ സ്കോർ ചെയ്യാൻ ഇരു ടീമിനും സാധിച്ചിരുന്നില്ല.

ബെംഗലൂരു ഏകപക്ഷീയ ഗോൾ നേടിയെങ്കിലും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് ചെന്നൈ പുറത്തെടുത്തത്. സീസണിൽ ബെംഗലൂരുവിന്റെ ആദ്യ ജയമാണിത്. മൂന്നു മത്സരങ്ങൾ കളിച്ച ബംഗലൂരും ആദ്യ രണ്ട് മത്സരങ്ങളിലും സമനില വഴങ്ങിയിരുന്നു. സീസണിലെ ചെന്നൈയുടെ ആദ്യ തോൽവിയാണിത്. ഒരോ ജയവും സമനിലയുമാണ് ആദ്യ രണ്ട് മത്സരങ്ങളിലായി ചെന്നൈയിൻ നേടിയത്.

അഞ്ച് പോയിന്റോടെ ലീഗ് പോയിന്റ് നിലയിൽ മൂന്നാം സ്ഥാനത്താണ് ബെംഗളൂരു. നാല് പോയിന്റുമായി ആറാം സ്ഥാനത്താണ് ചെന്നൈയിൻ. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് ഒൻപത് പോയിന്റ് നേടിയ എടികെ മോഹൻ ബഗാനാണ് ഒന്നാം സ്ഥാനത്ത്. രണ്ട് ജയവും ഒരു തോൽവിയുമായി ആറ് പോയിന്റോടെ മുംബൈ സിറ്റിയാണ് ഒന്നാമത്.

Read Here: കൈ കൊണ്ട് ബെയ്‌ൽ തട്ടിയിട്ടു, ഒന്നും അറിയാത്ത പോലെ നടന്നു; അന്ന് ജസ്റ്റിൻ ലാംഗർ ചെയ്‌തത്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook